മെസ്സി സന്ദർശന വിവാദത്തിൽ നിർണായക വിവരങ്ങൾ പുറത്ത്; സ്പോൺസർ വൻതോതിൽ ധന സമാഹരണം നടത്തിയെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തൽ

AUGUST 22, 2026, 9:02 PM

തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്. മെസ്സിയുടെ വരവിന്റെ പേരിൽ സ്പോൺസർ വൻതോതിൽ ധന സമാഹരണം നടത്തിയെന്നാണ് ജിഎസ്ടി വകുപ്പിന്റെ കണ്ടെത്തൽ.

കൈമാറിയ പണം സ്പോൺസറുടേത് അല്ലെന്നും പുറത്തെ രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലേക്ക് എത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ ഭീമമായ തുകയ്ക്ക് വായ്പ രേഖയോ നികുതി രേഖയോ ഇല്ല. അടിമുടി അവ്യക്തമായ പണം കൈമാറ്റത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും ജിഎസ്ടി വകുപ്പ് ആവശ്യപ്പെട്ടു.

അതേസമയം, രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് സ്പോൺസർ പണം സമാഹരിച്ചതെന്നാണ് ജിഎസ്ടി വകുപ്പിൻ്റെ കണ്ടെത്തൽ. സ്പോൺസറുടെ അക്കൗണ്ടിൽ എത്തിയത് 206 കോടിയാണ്. രണ്ട് സ്ഥാപനങ്ങളും പണം വായ്പയായി നൽകി എന്നതിന് രേഖകളില്ല. കൂടാതെ സ്പോൺസറുടെ അക്കൗണ്ടിൽ എത്തിയ പണം ഉടൻ മാറ്റുകയും ചെയ്തു. പണം വന്നതിൽ ദുരൂഹതയുണ്ടെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തലിൽ വ്യക്തമാക്കി.സംഭവത്തിൽ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് ജിഎസ്ടി പ്രത്യേക അന്വേഷണം സംഘം റിപ്പോർട്ട് നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam