യു.പി : രക്ഷാബന്ധൻ പ്രമാണിച്ച് ഉത്തർപ്രദേശിലെ വനിതകൾക്ക് സമ്മാനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഓഗസ്റ്റ് 27 രാത്രി മുതൽ ഓഗസ്റ്റ് 28 രാത്രി വരെ ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സുകളിൽ സ്ത്രീകൾക്കും അവർക്കൊപ്പം യാത്ര ചെയ്യുന്ന ഒരാൾക്കും സൗജന്യമായി യാത്ര ചെയ്യാം.
സ്ത്രീകൾക്ക് സുരക്ഷിതമായി വീടുകളിലേക്ക് എത്താൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ഗതാഗത വകുപ്പിനും പൊലീസിനും ഭരണകൂടത്തിനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് യോഗി ആദിത്യനാഥ് ഈ പ്രഖ്യാപനം നടത്തിയത്. ഉത്സവ സീസണിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ 'ആന്റി റോമിയോ സ്ക്വാഡുകൾ' സജീവമായി പ്രവർത്തിക്കണമെന്നും പ്രധാന പാതകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി വേണമെന്നും നിർദ്ദേശമുണ്ട്.
ബസ് ഡ്രൈവർമാരിൽ കർശനമായ പരിശോധന നടത്താനും മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ ഒരു കാരണവശാലും അനുവദിക്കരുതെന്നും മുഖ്യമന്ത്രി ഉത്തരവിട്ടു. സ്വകാര്യ ബസ്, ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാരുടെ വിവരങ്ങൾ കൃത്യമായി വെരിഫൈ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
