പ്രതിപക്ഷ ഉപനേതാവ് തർക്കം:  സി പി ഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും കഴിയില്ലെന്ന് ബിനോയ് വിശ്വം 

AUGUST 22, 2026, 8:38 AM

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള പോര് മുറുകുന്നു. 

സി പി എമ്മിന് തന്നെയാകും പ്രതിപക്ഷ ഉപനേതാവ് പദവിയുമെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ പ്രസ്താവനയ്ക്ക് രൂക്ഷ മറുപടിയുമായി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. 

പിണറായി അങ്ങനെ പറയുമെന്ന് പ്രതീക്ഷിക്കാനാകുന്നില്ലെന്നും അങ്ങനെ പറഞ്ഞെങ്കിൽ അത് അംഗീകരിക്കില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. 

vachakam
vachakam
vachakam

പിണറായിയുടെ പ്രസ്താവന പദവിക്കും പക്വതക്കും നിരക്കുന്നതല്ലെന്ന് ബിനോയ് വിശ്വം തുറന്നടിച്ചു. 

തർക്ക വിഷയത്തിൽ ഏകപക്ഷീയ പ്രസ്താവന ആ പദവിക്ക് നിരക്കുന്നതല്ലെന്നും ബിനോയ് ചൂണ്ടിക്കാട്ടി. 

 സി പി ഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും കഴിയില്ലെന്നും ബിനോയ് വിശ്വം തുറന്നടിച്ചു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam