സോഷ്യൽ മീഡിയ ലൈക്കുകളല്ല, ട്രോഫികളാണ് പ്രധാനം: വിമർശകർക്ക് മറുപടിയുമായി ഗൗതം ഗംഭീർ

AUGUST 22, 2026, 10:24 PM

ഇന്ത്യൻ ടെസ്റ്റ് ടീം വലിയ തിരിച്ചടികൾ നേരിടുന്നുവെന്ന വിമർശനങ്ങളെയും സോഷ്യൽ മീഡിയ പ്രചാരണങ്ങളെയും പൂർണ്ണമായും തള്ളി പരിശീലകൻ ഗൗതം ഗംഭീർ. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ഗംഭീർ കൃത്യമായ മറുപടി നൽകിയത്. ടീം നിലവിൽ വലിയൊരു തലമുറമാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, തന്റെ പ്രധാന ലക്ഷ്യം ഐ.സി.സി കിരീടങ്ങൾ നേടുക എന്നതാണെന്നും ഗംഭീർ വ്യക്തമാക്കി.

പുറത്തുനിന്നുള്ള വിമർശനങ്ങളോ സോഷ്യൽ മീഡിയയിലെ ലൈക്കുകളോ വ്യൂസോ താൻ കാര്യമാക്കുന്നില്ലെന്ന് ഗംഭീർ തുറന്നടിച്ചു. കേവലം ഐ.സി.സി റാങ്കിംഗിനേക്കാൾ പ്രധാനം പ്രധാനപ്പെട്ട ട്രോഫികൾ സ്വന്തമാക്കുക എന്നതാണ്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഇന്ത്യ മികച്ച രീതിയിലാണ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത്. നായകൻ ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ പുതിയൊരു യുവനിര ഇന്ത്യയ്ക്കായി ഉയർന്നുവരുന്നുണ്ടെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

വിരാട് കോലി, രോഹിത് ശർമ്മ, ആർ. അശ്വിൻ എന്നിവരുടെ വിരമിക്കലിന് ശേഷം വലിയൊരു മാറ്റത്തിലൂടെയാണ് ഇന്ത്യൻ ടെസ്റ്റ് ടീം മുന്നോട്ട് പോകുന്നത്. ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവർക്കെതിരായ പരമ്പരകളിലെ തിരിച്ചടികൾ പരിശീലകനെന്ന നിലയിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

vachakam
vachakam
vachakam

എന്നാൽ ക്രിക്കറ്റിൽ ഇത്തരം കയറ്റിറക്കങ്ങൾ സ്വാഭാവികമാണെന്നും ഒന്നോ രണ്ടോ മത്സരങ്ങളിലെ പ്രകടനത്തിന്റെ പേരിൽ താരങ്ങളെ തള്ളിക്കളയാതെ അവർക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും ഗംഭീർ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam