കൊച്ചി ബ്‌ളൂ ടൈഗേഴ്‌സിനെ തോൽപ്പിച്ച് കാലിക്കറ്റ് ഗ്‌ളോബ് സ്റ്റാർസ്

AUGUST 22, 2026, 4:25 AM

തിരുവനന്തപുരം: കെ.സി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്‌ളൂ ടൈഗേഴ്‌സിനെ മൂന്ന് റൺസിന് തോൽപ്പിച്ച് കാലിക്കറ്റ് ഗ്‌ളോബ് സ്റ്റാർസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കാലിക്കറ്റ് ഗ്‌ളോബ് സ്റ്റാർസ് നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ നേടിയത് 148 റൺസ്. മറുപടിക്കിറങ്ങിയ കൊച്ചി 19 ഓവറിൽ 145 റൺസിന് ആൾഔട്ടാവുകയായിരുന്നു.

ആറാം വിക്കറ്റിൽ 27 പന്തുകളിൽ 54 റൺസടിച്ച കൃഷ്ണദേവനും (17 പന്തുകളിൽ രണ്ട് ഫോറും നാലു സിക്‌സുമടക്കം 40 റൺസ്) സൽമാൻ നിസാറും (37 പന്തുകളിൽ രണ്ടുവീതം ഫോറും സിക്‌സുമടക്കം 47 റൺസ്) ചേർന്നാണ് കാലിക്കറ്റിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. കൊച്ചിയുടെ മുൻനിര തകർന്നപ്പോൾ സച്ചിൻ സുരേഷ് (32), മുഹമ്മദ് ആഷിക്ക് (23) എന്നിവർ മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്.

മൂന്നാം ഓവറിൽ കാലിക്കറ്റ് നായകൻ രോഹൻ കുന്നുമ്മലിനെ (7) ബൗൾഡാക്കി കൊച്ചി നായകൻ സലി സാംസൺ തന്റെ ടീമിന് മേൽക്കൈ നേടിക്കൊടുത്തു. തുടർന്ന് അരവിന്ദിനെ (5) ആസിഫും, വരുൺ നായനാർ (22), അഖിൽ സ്‌കറിയ (26), അബ്ദുൽ ബാസിത് (0) എന്നിവരെ ബേസിൽ തമ്പിയും പുറത്താക്കി. തുടർന്ന് സൽമാൻ നിസാറും (37 പന്തുകളിൽ രണ്ടുവീതം ഫോറും സിക്‌സുമടക്കം 47 റൺസ്), കൃഷ്ണദേവനും (17 പന്തുകളിൽ രണ്ട് ഫോറും നാലുസിക്‌സുമടക്കം 40 റൺസ് ) ചേർന്ന് 148ലെത്തിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam