രണ്ടുതവണ ലോക ചാമ്പ്യൻ ബോക്‌സർ സോളാനി ടെതെ വെടിയേറ്റു മരിച്ചു

AUGUST 22, 2026, 2:33 PM

ദക്ഷിണാഫ്രിക്ക: രണ്ടുതവണ ലോക ബോക്‌സിങ് ചാമ്പ്യനായിരുന്ന സോളാനി ടെതെ (38) ദക്ഷിണാഫ്രിക്കയിലെ എംദാത്സെയ്‌നിൽ തന്റെ വീടിന് പുറത്തുവെച്ച് വെടിയേറ്റു മരിച്ചു.

വെള്ളിയാഴ്ച രാത്രി 6:30ഓടെ കാറിൽ വീട്ടിലെത്തി ഗേറ്റ് തുറക്കാൻ കാത്തുനിൽക്കവെ, മുഖംമൂടി ധരിച്ചെത്തിയ രണ്ട് അജ്ഞാതർ ഇദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

വെടിയേറ്റ ഉടൻ കാർ മുറ്റത്തേക്ക് ഇടിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും ടെതെ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

vachakam
vachakam
vachakam

കൂടെയുണ്ടായിരുന്ന 27 കാരിയായ യുവതിക്ക് പരിക്കേറ്റു ചികിത്സയിലാണ്.

മുൻ ഐ.ബി.എഫ് (IBF), ഡബ്ല്യു.ബി.ഒ (WBO) ചാമ്പ്യനാണ്. 2017ൽ വെറും 11 സെക്കൻഡിൽ എതിരാളിയെ നോക്കൗട്ട് ചെയ്ത് ലോകകപ്പ് മത്സരത്തിലെ ഏറ്റവും വേഗതയേറിയ നോക്കൗട്ട് റെക്കോർഡ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam