അർജന്റീനയ്ക്ക് വൻ പിഴ, ലിയാൻഡ്രോ പരേഡേസിന് 10 മത്സര വിലക്കും

AUGUST 22, 2026, 9:04 AM

സൂറിച്ച്: ലോകകപ്പ് ഫൈനലിൽ സ്‌പെയ്‌നിനോട് തോറ്റതിന് ശേഷം അടിയുണ്ടാക്കിയതിന് അർജന്റീന ഫുട്‌ബോൾ ടീമംഗം ലിയാൻഡ്രോ പരേഡേസിനെ 10 മത്സരങ്ങളിൽ നിന്ന് ഫിഫ വിലക്കി. സഹ അർജന്റീനാതാരം നഹുവേൽ മൊളീനയ്ക്ക് ഏഴ് മത്സരവിലക്കുണ്ട്.

ഫൈനലിന് ശേഷമുള്ള അടിയുടേയും സെമിഫൈനലിൽ ഇംഗ്‌ളണ്ടിനെ തോൽപ്പിച്ചശേഷം ഫാക്‌ലാണൻഡ് പതാക പ്രദർശിപ്പിച്ചതിന്റെ പേരിൽ അർജന്റീന ടീമിന് 321,000 ഡോളർ പിഴയും വിധിച്ചു. അർജന്റീനയുടെ അടുത്ത രണ്ട് ഹോംമാച്ചുകൾ സ്റ്റേഡിയത്തിന്റെ പകുതി മാത്രം കാണികളെ പ്രവേശിപ്പിച്ച് നടത്താനും ഫിഫ അച്ചടക്കസമിതി വിധിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam