സ്വാത്വിക്-ചിരാഗ് സഖ്യം പുറത്ത്

AUGUST 22, 2026, 8:59 AM

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ പുരുഷ ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന സ്വാത്വിക് സായ്‌രാജ് റാൻകി റെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടറിൽ പുറത്തായി. ചൈനയുടെ ലിയാംഗ് വെയ് കെംഗ് - വാംഗ് ചാംഗ് സഖ്യമാണ് നേരിട്ടുള്ള ഗെയിമുകൾക്ക് ഇന്ത്യൻ സഖ്യത്തെ കീഴടക്കിയത്. സ്‌കോർ : 18-21,9-21.

ആദ്യ ഗെയിമിൽ 14-12ന് ലീഡ് നേടാൻ സ്വാത്വിക് ചിരാഗ് സഖ്യത്തിന് കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് ചൈനീസ് താരങ്ങൾക്ക് മുന്നിൽ പിടിവിട്ടുവീണു. രണ്ടാം ഗെയിമിൽ ചെറുത്തുനിൽപ്പ് കൂടാതെയാണ് കീഴടങ്ങിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam