തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ വലിയതുറ പ്രദേശത്ത് 2023 മുതൽ സിമെന്റ് ഗോഡൗണിൽ അഭയാർത്ഥികളായി താമസിക്കുന്നവർക്ക് അടിയന്തരമായി ആഴ്ചയിലൊരിക്കലെങ്കിലും കുടിവെള്ളം എത്തിക്കണമെന്ന് ലത്തീൻ കത്തോലിക്കാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ഡോ. ഫ്രാൻസിസ് ആൽബർട്ട് OFS സർക്കാരിനോട് ആവശ്യപ്പെട്ടു.
ലത്തീൻ കത്തോലിക്ക ഐക്യവേദി ജില്ലാ പ്രസിഡന്റ് ഡോ. ട്രിസ വി ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ 2023 മുതൽ വലിയതുറ സിമന്റ് ഗോഡൗണിൽ അഭയാർത്ഥികളായി താമസിക്കുന്നവർക്ക് കുടിവെള്ളം നൽകി വരുന്നു. സ്വന്തമായി കിടപ്പാടം ഇല്ലാതെ മറ്റ് അഭയാർത്ഥികളോടൊപ്പം സിമന്റ് ഗോഡൗണിൽ എത്തിപ്പെട്ടവരാണ് ഈ രണ്ടു കുടുംബങ്ങളും. മതിയായ രേഖകൾ ഇല്ലാത്തതിനാൽ ഇവർക്ക് മറ്റുള്ളവർക്ക് നൽകിയത് പോലെയുള്ള ഫ്‌ളാറ്റുകൾ
കഴിഞ്ഞ ഗവൺമെന്റ് നൽകിയിട്ടില്ല. എന്നാൽ ഇപ്പോഴും ഈ രണ്ടു കുടുംബങ്ങളും സിമന്റ് ഗോഡൗണിൽ അഭയാർത്ഥികളായി കിടക്കുകയാണ്. അവർക്ക് കുടിവെള്ളവും വൈദ്യുതിയും ഇല്ലാതെ വിഷമിക്കുന്ന ഈ സാഹചര്യത്തിൽ, പ്രാദേശിക ഭരണ നേതൃത്വത്തെ സമീപിച്ചുവെങ്കിലും അടിസ്ഥാന പ്രശ്‌നമായ കുടിവെള്ളവും വെളിച്ചവും എത്തിക്കുവാൻ കാലതാമസം ഉണ്ടാകുമെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ലത്തീൻ കത്തോലിക്ക ഐക്യവേദി ഓണ ദിവസങ്ങളിൽ എങ്കിലും ആവശ്യത്തിനുള്ള കുടിവെള്ളം പൈസ അടച്ച് എത്തിച്ചു നൽകിയത്. കോർപ്പറേഷൻ മേയറെ നേരിട്ട് കണ്ട് നിവേദനങ്ങൾ ലത്തീൻ കത്തോലിക്ക ഐക്യവേദി സമർപ്പിച്ചു.
തുടർന്ന് ഇവർക്ക് വേണ്ടി അടിയന്തരമായി വെളിച്ചം നൽകുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി ലത്തീൻ കത്തോലിക്കവേദി മുന്നോട്ടു പോകുമെന്നും, മാനുഷിക പരിഗണന നൽകിക്കൊണ്ട് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഈ പ്രശ്‌നത്തിൽ ഇടപെട്ട് പ്രത്യേക പരിഗണന നൽകണമെന്ന്/ ഭവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനങ്ങൾ സമർപ്പിക്കുവാനും ലത്തിൻ കത്തോലിക്കാ ഐക്യവേദി സംസ്ഥാന പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഡോക്ടർ ട്രിസ ഫെർണാണ്ടസ് സ്വാഗതം ആശംസിക്കുകയും സംസ്ഥാന, ജില്ലാ ഭാരവാഹികളായ തങ്കച്ചൻ എം ഡിക്രൂസ്, ആൻഡ്രൂ എഡിസൺ, ഡാനിയൽ പെരേര, വില്യം ലാൻസി, പെട്രിഷ്യ ജോസഫ്, റീന, അഗസ്റ്റിൻ, ബ്രൂണോ ഹാരിസൺ എന്നിവർ സംസാരിച്ചു, ബാബുരാജ് നന്ദി അർപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
