തിരുവനന്തപുരം: ഗ്യാനേഷ് കുമാർ എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗമല്ല. സിപിഎമ്മിൻ്റെ നേതാവുമല്ല. എന്തിനാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് എസ്എഫ്ഐ തന്നെ ആലോചിക്കണമെന്ന് ഷാഫി പറമ്പിൽ എംപി.
സത്യസന്ധമായ ഒരു പരിശോധന അവർ നടത്തണമെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് വന്ന കല്ലേറോടെയാണ് സംഘർഷം തുടങ്ങിയതെന്നും ഒരിക്കലും എസ്എഫ്ഐ അത്തരം പ്രതിഷേധം നടത്തരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലത്തെ സംഘർഷങ്ങൾ നിർഭാഗ്യകരമാണ്. അത് ബോധപൂർവം ഉണ്ടാക്കിയ പ്രകോപനമാണ്. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ബിയർ കുപ്പി എങ്ങനെ എത്തി എന്നതാണ് ചോദ്യം. പൊലീസ് അതു സംബന്ധിച്ച നടപടി തുടങ്ങിയിട്ടുണ്ട്. കോൺഗ്രസ് പ്രാധ്യാന്യം കൊടുക്കുന്നത് ഗ്യാനേഷ് കുമാറിനെതിരായ സമരത്തിനാണ്.
കേരളത്തിലും ദില്ലിയിലും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഈ സമരം കോൺഗ്രസിന് തുടർന്നേ പറ്റൂവെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. രാജ്യവ്യാപക സമരം ഗ്യാനേഷ് കുമാറിനെതിരെയും കേന്ദ്രത്തിനെതിരെയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
