ഇനി വിജയ്​ക്കൊപ്പം; നടന്‍ ദേവന്‍ ടിവികെയില്‍ ചേര്‍ന്നു

AUGUST 22, 2026, 10:05 PM

നടൻ ദേവൻ ജോസഫ് വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകത്തിൽ ചേർന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ദേവൻ ആലപ്പുഴ കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ടി.വി.കെ പ്രതിനിധികൾക്കൊപ്പം താരം എത്തിയ ചിത്രങ്ങൾ പുറത്തുവന്നത്. ദേവന് പിന്തുണയുമായി നടി പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു.

ടി.വി.കെയിൽ ചേർന്നതിൽ വിമർശനം ഉന്നയിക്കുന്നവരെ കാര്യമാക്കുന്നില്ലെന്നും ബി.ജെ.പിയിൽ നിന്നതുകൊണ്ട് ദേവന് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും നടി പ്രിയങ്ക പ്രതികരിച്ചു. ദേവൻ ചെയ്യാൻ ആഗ്രഹിച്ച കാര്യങ്ങളാണ് തമിഴ്നാട്ടിൽ വിജയ് ചെയ്യുന്നത്. അത് കണ്ടപ്പോഴാണ് അദ്ദേഹത്തിന് ടി.വി.കെയിൽ ചേരണമെന്ന് തോണിയതെന്നും പ്രിയങ്ക വ്യക്തമാക്കി.

ബി.ജെ.പി തന്റെ വഴിയല്ലെന്ന് മനസിലായതിനാലാണ് പാർട്ടി വിട്ടതെന്ന് ദേവൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർട്ടിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചിരുന്നെന്നും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്ന രാഷ്ട്രീയമാണ് താൻ ആഗ്രഹിക്കുന്നതെന്നും കഴിഞ്ഞ അഞ്ച് വർഷമായി ബി.ജെ.പിയിൽ അത് കാണാൻ സാധിച്ചില്ലെന്നും വ്യക്തമാക്കിയാണ് അദ്ദേഹം പാർട്ടി പദവികളും പ്രാഥമിക അംഗത്വവും രാജിവെച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam