സർക്കാർ സ്കൂളില്‍ അതിക്രമിച്ച് കയറിയെന്ന് പരാതി; അഭിജിത് ദിപ്കെയ്‌ക്കെതിരെ കേസ്

AUGUST 22, 2026, 9:59 PM

അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിച്ചതിന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്‌ക്കെതിരെ മഹാരാഷ്ട്രയിൽ കേസ്. ലാത്തൂരിലാണ് അഭിജിത്തിനും സംഘത്തിനുമെതിരെ കേസെടുത്തത്.

ജവാലിയിലെ ജില്ലാ പരിഷത്ത് ഉർദു സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചെന്നാണ് പരാതി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.

ഔസ പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യവുമായി സി.ജെ.പി നടപ്പിലാക്കുന്ന 'സ്കൂൾ തിക് കരോ' കാമ്പെയ്‌ന്റെ ഭാഗമായായിരുന്നു അഭിജിതിന്‍റെ സന്ദര്‍ശനം.

vachakam
vachakam
vachakam

മഹാരാഷ്ട്രയിലെ വിവിധ സ്കൂളുകൾ സന്ദർശിച്ച് പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരുക എന്നതായിരുന്നു ലക്ഷ്യം. ഇതിന്‍റെ ഭാഗമായാണ് ലാതൂരിലെ ജവാലിയിലുള്ള ജില്ലാ പരിഷത് ഉറുദു സ്കൂളിൽ എത്തിയത്. എന്നാല്‍ അനുമതിയില്ലാതെ സ്കൂളിൽ പ്രവേശിച്ച് വിദ്യാർഥികളോട് ചോദ്യങ്ങൾ ചോദിച്ചു. ഇതുവഴി സ്കൂളിന്‍റെ പ്രവർത്തനങ്ങൾക്കും ഔദ്യോഗിക ജോലികൾക്കും തടസ്സം സൃഷ്ടിച്ചു എന്നാണ് പരാതി.

സ്കൂളിലെ അധ്യാപികയായ സയ്യിദ് ഷംഷാദ്ബാനോ ഖൈറതാലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാത്രമല്ല സ്കൂളിലെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതായും പരാതിയിലുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam