മുംബൈയിൽ ഗണേശ വിഗ്രഹം ദേഹത്ത് വീണ് രണ്ട് മരണം, അഞ്ചുപേർക്ക് ഗുരുതര പരുക്ക്

AUGUST 22, 2026, 10:47 PM

സൗത്ത് മുംബൈയിൽ ഗണേശോത്സവ ആഘോഷങ്ങൾക്കിടെയുണ്ടായ ദാരുണ അപകടത്തിൽ രണ്ട് പേർ മരിച്ചു. 22 അടി ഉയരമുള്ള ഗണേശ വിഗ്രഹം ആളുകളുടെ മേലേക്ക് വീണാണ് അപകടമുണ്ടായത്. സംഭവത്തിൽ അഞ്ചുപേർക്ക് ഗുരുതരമായി പരുക്കേറ്റു.

ശനിയാഴ്ച രാത്രി പത്തു മണിയോടെ ഭുലേശ്വറിലെ ബലറാം മർച്ചന്റ് റോഡിലായിരുന്നു സംഭവം. ബൈക്കുളയിൽ നിന്ന് ഭുലേശ്വറിലെ പന്തലിലേക്ക് വിഗ്രഹം എത്തിക്കുന്നതിനിടെ, പന്തലിന് വെറും 50 മീറ്റർ മാത്രം അകലെ വെച്ചാണ് അപകടമുണ്ടായത്. വിഗ്രഹം താങ്ങിനിർത്തിയിരുന്ന ഫ്രെയിമിലെ നട്ടുകളും ബോൾട്ടുകളും അയഞ്ഞുപോയതാണ് വിഗ്രഹം പെട്ടെന്ന് നിലംപതിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടം നടന്നയുടൻ തന്നെ മുംബൈ ഫയർ ബ്രിഗേഡ്, പൊലീസ്, ആംബുലൻസ് വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല. സങ്കേത് നെവ്ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവരാണ് മരണപ്പെട്ടത്.

vachakam
vachakam
vachakam

പരുക്കേറ്റ വൈഭവ് ഘെനാന്ദ് (38), പവൻ ചൗരസ്യ (25) എന്നിവർ ജി.ടി ആശുപത്രിയിലും ലാവണ്യ ഗാനർ (5), ദിവ്യ ഗാനർ (7), കുനാൽ കാശിദ് (26) എന്നിവർ ജെ.ജെ ആശുപത്രിയിലും ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam