വർഷങ്ങൾക്ക് ശേഷം ഇതാദ്യം: കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ്  

AUGUST 22, 2026, 8:29 AM

തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി സി.പി ജോൺ അറിയിച്ചു.

1000 രൂപ ഓണം അലവൻസ് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ബസ് വാഷിങ് ജീവനക്കാർക്ക് ഉൽസവ ബത്ത അനുവദിക്കുന്നത്.

സ്ഥിരം ജീവനക്കാർക്കും താൽക്കാലിക ജീവനക്കാർക്കും പുറമേ 2019ന് ശേഷം ഇത്തവണ പെൻഷൻകാർക്കും ഉൽസവ ബത്ത നൽകാനുള്ള നടപടി നേരത്തെ സ്വീകരിച്ചിരുന്നു. എന്നാൽ, കോർപറേഷനിലെ അടിസ്ഥാന വിഭാ​ഗമായ ബസ് വാഷിങ് ജീവനക്കാരെക്കൂടി ചേർത്തുപിടിക്കേണ്ടതുണ്ടെന്ന സർക്കാർ നയത്തിന്റെ ഭാ​ഗമായാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. 

vachakam
vachakam
vachakam

ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും വിതരണം ചെയ്യുന്നതിന് നേരത്തെ 33.92 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് വാഷിങ് ജീവനക്കാർക്ക് അലവൻസിന് തുക നൽകുന്നത്. സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ ഓണം അഡ്വാൻസ് നൽകാനായി 21.5 കോടി രൂപയും പെൻഷൻകാർക്ക് 1250 രൂപ ഉത്സവബത്ത നൽകുന്നതിന് 5.32 കോടി രൂപയും പ്രത്യേക ധനസഹായമായി അനുവദിച്ചിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ആത്മാർഥതയും അർപ്പണബോധവും പരിഗണിച്ചാണ് ഓണം ഫെസ്റ്റിവൽ ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam