കൊച്ചി: സംസ്ഥാനത്ത് അനധികൃതമായി രൂപമാറ്റം വരുത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് കേരള ഹൈക്കോടതി. മോട്ടോര്‍ വാഹന നിയമത്തില്‍ അനുശാസിക്കുന്നതിനപ്പുറമുള്ള യാതൊരുവിധ മോഡിഫിക്കേഷനുകളും റോഡില്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, വാഹനങ്ങളില്‍ വരുത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം വെവ്വേറെ പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം നല്കി.
അനധികൃത വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് ഈ പ്രധാനം ഉത്തരവ്. പ്രളയ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ, നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ മഹീന്ദ്ര ഥാര്‍ എസ്യുവിയുമായി ബന്ധപ്പെട്ട സംഭവവും കോടതിയുടെ പ്രത്യേക ശ്രദ്ധയില്‍പ്പെട്ടു. ആറ് നിയമലംഘനങ്ങള്‍ കണ്ടെത്തിയ വാഹനത്തിന് ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയില്‍ കോടതി വലിയ അസംതൃപ്തി രേഖപ്പെടുത്തി. ആറ് നിയമലംഘനങ്ങള്‍ക്കും 5000 രൂപ വീതം വെവ്വേറെ പിഴ ചുമത്തണമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പ്രളയ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ നിയമലംഘനം അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി.
നിയമലംഘനം കണ്ടെത്തി നടപടിയെടുത്ത രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടിയില്‍ ഹൈക്കോടതി അതൃപ്തി അറിയിക്കുകയും കൃത്യനിര്‍വഹണം നടത്തിയ ഉദ്യോഗസ്ഥരെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. റോഡുകളില്‍ വില്ലനാകുന്ന വീതിയേറിയ ടയറുകള്‍, വലിയ ശബ്ദമുണ്ടാക്കുന്ന എക്സ്ഹോസ്റ്റുകള്‍, കാഴ്ചമറയ്ക്കുന്ന തീവ്രതയേറിയ ഹെഡ്ലൈറ്റുകള്, അധിക എല്‍ഇഡി ലൈറ്റുകള്‍ എന്നിവ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ പോലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് കര്‍ശന പരിശോധന തുടരാനും നിര്‍ദേശമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
