ഓണം മഴയിലാകുമോ? ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; പൂരാടത്തിനും ഉത്രാടത്തിനും കനത്ത മഴയ്ക്ക് സാധ്യത

AUGUST 23, 2026, 3:24 AM

തിരുവനന്തപുരം: തിരുവോണം പടിവാതിക്കല്‍ എത്തിനില്‍ക്കെ സംസ്ഥാനത്ത് ആഘോഷ ദിനങ്ങളുടെ ആവേശം കെടുത്താന്‍ മഴയെത്തുന്നു. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഓണാഘോഷം കൊടുമുടിയിലെത്തുന്ന പൂരാടം, ഉത്രാടം ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം. പ്രത്യേകിച്ച് മലയോര മേഖലകളില്‍ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പൂരാട ദിനമായ ഓഗസ്റ്റ് 23 ന് പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുള്ളത്. ഉത്രാട ദിനമായ ഓഗസ്റ്റ് 24 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും ഓഗസ്റ്റ് 25 ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ മഴയുടെ ശക്തി പെട്ടെന്ന് കൂടുവാന്‍ ഇടയുള്ളതിനാല്‍ മലയോര മേഖലകളിലും നദീതീരങ്ങളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam