പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. നീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായ കൂടുതൽ പ്രതികളും മഹാരാഷ്ട്രയിൽ നിന്നായതോടെയാണ് സർക്കാർ നടപടി കർശനമാക്കിയിരിക്കുന്നത്.
കോച്ചിങ് സെന്ററുകൾക്ക് നിർബന്ധിത രജിസ്ട്രേഷൻ, ഭീമമായ ഫീസ് ഈടാക്കുന്നതിന് വിലക്ക്, സിസിടിവി നിരീക്ഷണം എന്നിവ ഉൾപ്പെടെയുള്ള സുപ്രധാന വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന പുതിയ നിയമത്തിന്റെ കരട് ബിൽ സർക്കാർ പുറത്തിറക്കി.ഇത് പ്രകാരം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ കോച്ചിങ് സെന്ററുകൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കും.
വിദ്യാർഥികളെ ആകർഷിക്കുന്നതിനായി തെറ്റായ പരസ്യങ്ങൾ നൽകുന്നതിനും പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇത്തരം പരിശീലന കേന്ദ്രങ്ങളിൽ ചേർക്കുന്നതിനും കർശന വിലക്കുണ്ട്.കൂടാതെ, വിദ്യാർഥികളിൽ നിന്ന് ഭീമമായ ഫീസ് ഈടാക്കാൻ പാടില്ലെന്നും കരട് ബില്ലിൽ വ്യക്തമാക്കുന്നു.
സ്ഥാപനങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും സിസിടിവി ക്യാമറകൾ പ്രവർത്തിക്കേണ്ടതുണ്ട്. ക്രമക്കേടുകൾ സംബന്ധിച്ച സംശയങ്ങളോ പരാതികളോ ഉണ്ടായാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഏത് സമയത്തും കോച്ചിങ് സെന്ററുകളിൽ പ്രവേശിക്കാനും പരിശോധന നടത്താനും അധികാരമുണ്ടായിരിക്കും.
നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കടുത്ത ശിക്ഷാനടപടികളാണ് ബില്ലിൽ വിഭാവനം ചെയ്യുന്നത്. ചെറിയ നിയമലംഘനങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും, കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പത്ത് ലക്ഷം രൂപ വരെയും പിഴ ഈടാക്കാനാണ് വ്യവസ്ഥ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
