തൃശൂർ: ബിജെപിയില്‍ നിന്നും രാജിവച്ച നടന്‍ ദേവന്‍ ടിവികെയിലേക്ക്. ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായി. ടിവികെയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനമാണ് നേതാക്കള്‍ ദേവന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
സെപ്തംബര്‍ 10ന് ചെന്നൈയില്‍ വച്ച് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദേവന്‍ പറഞ്ഞു. താന്‍ ആഗ്രഹിച്ചതാണ് തമിഴ്‌നാട്ടില്‍ വിജയ് ചെയ്യുന്നതെന്നും നിരവധി യുവാക്കള്‍ തന്നെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
വിജയ്‌യുമാമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവുമെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്തംബര്‍ 8വരെ തമിഴ്‌നാട്ടില്‍ നിയമസഭ സമ്മേളനം നടക്കുന്നതിനാലാണ് കൂടിക്കാഴ്ച നീണ്ടതെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
