ഐ.എസ്.ആർ.ഒയിൽ വൻ നയമാറ്റം: ഉപഗ്രഹങ്ങളും റോക്കറ്റുകളും ഇനി നിർമ്മിക്കില്ല; ബഹിരാകാശ മേഖല സ്വകാര്യവൽക്കരണത്തിലേക്ക്

AUGUST 23, 2026, 3:29 AM

വിക്ഷേപണ വാഹനങ്ങളുടെയും, ഉപഗ്രഹങ്ങളുടെയും നിർമ്മാണ ചുമതലകളിൽ നിന്ന് ഐ.എസ്.ആർ.ഒ പൂർണ്ണമായും പിന്മാറുന്നു. ഇനിമുതൽ നിർമ്മാണ പ്രവർത്തനങ്ങൾ ഒഴിവാക്കി ബഹിരാകാശ ഗവേഷണത്തിലും പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും മാത്രമായിരിക്കും ഐ.എസ്.ആർ.ഒ ശ്രദ്ധ കേന്ദ്രീകരിക്കുക.

ബിസിനസ് ടുഡേ സംഘടിപ്പിച്ച 'ഇന്ത്യ@100 ഇക്കോണമി സമ്മിറ്റിൽ' സംസാരിക്കവെ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ  ചെയർമാൻ ഡോ. പവൻ ഗോയങ്കയാണ് ഈ നിർണ്ണായക വിവരം വെളിപ്പെടുത്തിയത്.

ബഹിരാകാശ മേഖലയെ കൂടുതൽ സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും നിർമ്മാണം, വിക്ഷേപണ സേവനങ്ങൾ എന്നിവ ഇനി മുതൽ പൂർണ്ണമായും സ്വകാര്യ വ്യവസായ മേഖലയ്ക്ക് കൈമാറും.

vachakam
vachakam
vachakam

ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ സാങ്കേതികവിദ്യയും ഉൽപ്പാദന അവകാശവും ലേലത്തിലൂടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് (HAL) കൈമാറിയത് ഈ പദ്ധതിയുടെ ആദ്യഘട്ടമായിരുന്നു.

രണ്ടാം ഘട്ടത്തിൽ ഐ.എസ്.ആർ.ഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനങ്ങളായ പി.എസ്.എൽ.വി (PSLV), എൽ.വി.എം-3 (LVM3) എന്നിവയുടെ നിർമ്മാണവും സ്വകാര്യ കമ്പനികൾക്ക് കൈമാറും. എസ്‌.എസ്.എൽ.വി കൈമാറ്റത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവസരം നൽകിയിരുന്നെങ്കിലും, ഇനിയുള്ള നടപടികളിൽ സ്വകാര്യ മേഖലയ്ക്ക് മാത്രമായിരിക്കും പങ്കാളിത്തമെന്നും പവൻ ഗോയങ്ക വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam