ഗർഭിണിയായ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ; ആരോപണവുമായി കുടുംബം

AUGUST 23, 2026, 4:29 AM

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 30-കാരിയായ നസിയ ഖാനം ആണ് ഡൽഹി ദ്വാരകയിലെ വീട്ടിൽ ഓഗസ്റ്റ് 21ന് മരിച്ചത്.

ഭർതൃവീട്ടുകാരിൽനിന്ന് ശാരീരികവും മാനസികവുമായ പീഡനം നസിയ നേരിട്ടിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ 11-നായിരുന്നു അജംഅലി ഖാൻ എന്നയാളുമായി വിവാഹിതയായത്.

ഭർത്താവ് അജംഅലി ഖാൻ, ഭരതൃമാതാവ് സമിൻ നിഷ, ഭർതൃപിതാവ് ബാബർ അലി ഖാൻ എന്നിവരും ഭർതൃവീട്ടിലെ മറ്റ് അംഗങ്ങളും ചേർന്ന് നിരന്തരം പീഡിപ്പിച്ചിരുന്നതായി നസിയയുടെ പിതാവ് തവാബ് ഖാൻ നൽകിയ പരാതിയിൽ പറയുന്നു. 

vachakam
vachakam
vachakam

അവർ നസിയയെ പതിവായി അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും വീടിന് പുറത്താക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam