ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പല്‍ മുങ്ങി: 24 ജീവനക്കാര്‍ക്കായി തിരച്ചില്‍; രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയും കോസ്റ്റ് ഗാര്‍ഡും

AUGUST 22, 2026, 7:30 PM

ഭുവനേശ്വര്‍: ഒഡീഷ തീരത്തുനിന്ന് നാന്നൂറിലധികം കിലോമീറ്റര്‍ അകലെ ഉള്‍ക്കടലില്‍ പനാമയുടെ പതാക വഹിച്ച ചരക്കുകപ്പല്‍ മുങ്ങി. 24 ജീവനക്കാരുമായി പാരദീപ് തുറമുഖത്തുനിന്ന് സിംഗപ്പൂരിലേക്ക് പോയ എംവി ഓഷ്യന്‍-വിന്നര്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ജീവനക്കാരില്‍ ഭൂരിഭാഗവും ചൈനീസ് പൗരന്മാരാണെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

വെള്ളിയാഴ്ച പാരദീപില്‍ നിന്ന് വന്‍തോതില്‍ ഇരുമ്പയിര് കയറ്റിയാണ് കപ്പല്‍ യാത്ര തിരിച്ചത്. എന്നാല്‍ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് കപ്പല്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കപ്പല്‍ ഗതാഗത നിരീക്ഷണ പ്ലാറ്റ്ഫോമായ മറൈന്‍ ട്രാഫിക്കില്‍ നിന്നാണ് കപ്പലിന്റെ അവസാന ലൊക്കേഷനും യാത്രാ വിവരങ്ങളും ലഭിച്ചത്.

അപകടവിവരമറിഞ്ഞ ഉടന്‍ തന്നെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും നാവികസേനയും സംയുക്തമായി തിരച്ചിലിന് തുടക്കം കുറിച്ചിട്ടുണ്ട്. കാണാതായ ജീവനക്കാരെ കണ്ടെത്തുന്നതിനായി പ്രദേശത്ത് കടല്‍മാര്‍ഗ്ഗവും വ്യോമമാര്‍ഗ്ഗവും നിരീക്ഷണം ശക്തമാക്കി. കൂടാതെ ഈ മേഖലയിലൂടെ കടന്നുപോകുന്ന മറ്റ് വാണിജ്യ കപ്പലുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെപ്പോലും അവഗണിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam