നടന്‍ അജിത് കുമാര്‍ യൂറോപ്പില്‍ നടന്ന അതിവേഗ കാറോട്ട മത്സരത്തിനിടെ അപകടത്തില്‍പ്പെട്ടു. ഏഷ്യന്‍ ലെ മാന്‍സ് സീരീസ്, മിഷേലിന്‍ ലെ മാന്‍സ് കപ്പ് തുടങ്ങിയ എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നതിനിടെ അജിത് ഓടിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. വലിയ അപകടമായിരുന്നെങ്കിലും ഗുരുതര പരിക്കുകളൊന്നുമില്ലാതെ താരം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
കാറോട്ട ട്രാക്കുകളില്‍ വച്ച് അജിതിന് ഇത്തരമൊരു അപകടം നേരിടേണ്ടി വരുന്നത് ആദ്യമായല്ല. 2025 ല്‍ ഇറ്റലിയില്‍ നടന്ന ജിടി4 യൂറോപ്യന്‍ സീരീസിലും, സ്‌പെയിനിലെ വലന്‍സിയയില്‍ നടന്ന പോര്‍ഷെ സ്പ്രിന്റ് ചലഞ്ചിലും, ദുബായ് 24എച്ച് മത്സര പരിശീലനത്തിനിടയിലും വാഹനം തകര്‍ന്ന് വലിയ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പരിക്കുകളില്ലാതെ അദ്ദേഹം രക്ഷപ്പെട്ടിരുന്നു.
2003-ലെ ഫോര്‍മുലാ ഏഷ്യ ബിഎംഡബ്ല്യു ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ട്രാക്കുകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള അജിത്, റേസിംഗിനെ പ്രൊഫഷണലായാണ് കാണുന്നത്. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ തനിക്ക് പരിക്കുണ്ടോ എന്നും വാഹനത്തിന്റെ അവസ്ഥ എന്താണെന്നും പരിശോധിച്ച ശേഷം മത്സരം 'DNF' (Did Not Finish) ആക്കാതെ പൂര്‍ത്തിയാക്കാനാണ് അദ്ദേഹം ശ്രമിക്കാറുള്ളത്. സിനിമയുമായി ബന്ധപ്പെട്ട് ജീവിതത്തില്‍ ഇതുവരെ 29 ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ടെങ്കിലും, അപകടങ്ങളിലൊന്നും പ്രാക്ടീസോ മത്സരങ്ങളോ മുടങ്ങുന്ന തരം പരിക്കുകള്‍ ഏറ്റിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
