വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മലയാള സിനിമയിലെ പ്രിയ താരങ്ങളായ ദിലീപും മഞ്ജു വാര്യരും ഒരേ പൊതുവേദിയിലെത്തിയപ്പോള്‍ മുതല്‍ സിനിമാ ലോകവും ആരാധകരും അതീവ കൗതുകത്തോടെയായിരുന്നു ആ നിമിഷങ്ങളെ നോക്കിക്കണ്ടിരുന്നത്. എറണാകുളം കാക്കനാട് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് മള്‍ട്ടിപ്ലെക്‌സിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു ഇരുവരും ഒരുമിച്ചെത്തിയത്. എന്നാല്‍ ചടങ്ങ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഇതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി തുടരുകയാണ്.
ഒരേ ചടങ്ങില്‍ പങ്കെടുത്തിട്ടും ഒരേ നിരയിലെ സീറ്റുകളില്‍ ഇരുന്നിട്ടും ഇരുവരും പരസ്പരം സംസാരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ലെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ പ്രമുഖര്‍ക്കിടയില്‍ അകലം പാലിച്ചിരുന്ന ഇരുവരുടെയും ദൃശ്യങ്ങള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതിനെല്ലാം വിപരീതമായി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പുതിയ ചില ദൃശ്യങ്ങളാണ് പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുന്നത്.
തിയേറ്ററിലെ ഏറ്റവും പിന്നിലെ നിരയിലിരുന്ന മഞ്ജു വാര്യര്‍ക്കരികിലേക്ക് ദിലീപ് എത്തുന്നതും, തുടര്‍ന്ന് ഇരുവരും പരസ്പരം കൈകൊടുത്ത് ചിരിച്ചുകൊണ്ട് സംസാരിക്കുന്നതുമാണ് പ്രചരിക്കുന്ന പുതിയ വീഡിയോയില്‍ ഉള്ളത്. നിമിഷ നേരം കൊണ്ടാണ് ഈ അപൂര്‍വ്വ നിമിഷം ഓണ്‍ലൈനില്‍ വൈറലായി മാറിയത്.
'കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല' എന്നും 'ഇത് സത്യമാണോ' എന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന ആരാധകരുടെ കമന്റുകള്‍. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാണോ അതോ എഐ പ്രയോജനപ്പെടുത്തി ഉണ്ടാക്കിയതാണോ എന്ന സംശയത്തിലാണ് ചിലര്‍. വിവാഹമോചനത്തിനു ശേഷം പൊതുവേദികളില്‍ ഒരുമിച്ചു പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കിയിരുന്ന ഇരുവരുടെയും ഈ 'ആത്മബന്ധത്തിന്റെ കാഴ്ച' സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിക്കഴിഞ്ഞു!
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
