മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസണിലെ ആദ്യമത്സരത്തിൽ തോൽവി

AUGUST 23, 2026, 8:50 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസണിലെ ആദ്യ മൽസരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. പ്രമോഷൻ നേടി മുൻനിരയിലേക്ക് തിരിച്ചെത്തിയ ഹൾ സിറ്റി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് യുണൈറ്റഡിനെ തോൽപ്പിച്ചു.

മൽസരം തുടങ്ങി 17-ാം മിനിറ്റിൽ തന്നെ സെമി അജായിയിലൂടെ ഹൾ സിറ്റി ലീഡെടുത്തു. കോർണറിൽ നിന്ന് ലഭിച്ച പന്തിൽ നിന്നായിരുന്നു അജായിയുടെ ഗോൾ. 38-ാം മിനിറ്റിൽ നോബെൽ മെൻഡിയുടെ ഹെഡറിലൂടെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഹൾ സിറ്റിയുടെ പ്രതിരോധത്തെ മറികടക്കാനായില്ല. രണ്ടാം പകുതിയിൽ പകരക്കാരനായി മാർക്കസ് റാഷ്‌ഫോർഡ് ഇറങ്ങിയെങ്കിലും മൽസരഫലത്തിൽ മാറ്റമുണ്ടായില്ല. അതേസമയം 2017ന് ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ ഹൾ സിറ്റിക്ക് തുടക്കം തന്നെ മികച്ചതാക്കാനായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam