പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും 

AUGUST 24, 2026, 3:17 AM

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. 

സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാല്‍ പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം.  കെഎഎസ് ഉള്‍പ്പെടെയുള്ള ചില പരീക്ഷകളിലെ ക്രമക്കേടുകളില്‍ നിര്‍ണായക തെളിവുകള്‍ എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്.

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ ക്രമക്കേടില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ പട്ടികയും എസ്‌ഐടി ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

vachakam
vachakam
vachakam

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം ദ്രുതഗതിയില്‍ലാണ് പുരോഗമിക്കുന്നത്. ഇതുവരെ നൂറുകണക്കിന് പരാതികളാണ് എസ്‌ഐടിക്ക് ലഭിച്ചത്.

പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി തെളിവ് ശേഖരണം തുടരുകയാണ്. കെഎഎസ്, ആസൂത്രണ ബോര്‍ഡ് ചീഫ് അഭിമുഖത്തിലെ ക്രമക്കേടുകളില്‍ കേസ് എടുത്തേക്കും, പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam