അത്യന്തം ആവേശകരമായ മത്സരത്തിൽ ഇഞ്ചുറി ടൈം പെനാൽറ്റി ഗോളിലാണ് (90+9) മുൻ ചാമ്പ്യൻമാർ ന്യൂകാസിൽ യുണൈറ്റഡിനെതിരെ തോൽവിയൊഴിവാക്കിയത്.
ന്യൂകാസിൽ തട്ടകമായ സെന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ 5-ാം മിനിറ്റിൽ ആന്റണി എലാങ്കയിലൂടെ ആതിഥേയർ മുന്നിലെത്തി. ആദ്യ പകുതിയിൽ ഒരു ഗോൾ ലീഡ് നിലനിർത്താനും ന്യൂകാസിലിനായി. എന്നാൽ 55-ാം മിനിറ്റിൽ കോഡി ഗാപ്‌കോയിലൂടെ ലിവർപൂൾ സമനിലപിടിച്ചു.
എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ ജോ വില്ലോക്കിലൂടെ ന്യൂകാസിൽ വീണ്ടും ലീഡെടുത്തു. ഒടുവിൽ തോൽവിയുറപ്പിച്ച സമയത്താണ് സന്ദർശക ടീം സ്‌ട്രോങ് കംബാക് നടത്തിയത്. ലിവർപൂൾ താരത്തെ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഡൊമിനിക് സ്ലൊബോസ്ലോയ് കൃത്യമായി വലയിലെത്തിച്ചു. പുതിയ പരിശീലകൻ ഇറയോളക്ക് കീഴിൽ തോൽവിയില്ലാതെ തുടങ്ങാനായതും ക്ലബിന് ആശ്വസമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
