അൽക്കാരസും സബലേങ്കയും യു.എസ്. ഓപ്പൻ മൂന്നാം റൗണ്ടിൽ

SEPTEMBER 4, 2026, 1:42 AM

ന്യൂയോർക്ക് : യു.എസ് ഓപ്പൺ ടെന്നിസിൽ പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ കാർലോസ് അൽക്കാരസ് മൂന്നാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടിൽ പോർച്ചുഗീസ് താരം ജാമീ ഫാരിയയുടെ കടുത്ത വെല്ലുവിളി മറികടന്നാണ് കാർലോസ് ഫൈനലിലേക്ക് കടന്നത്.

72-ാം റാങ്കുകാരനായ എതിരാളിയ്ക്ക് മുന്നിൽ നാലുസെറ്റ് നീണ്ട പോരാട്ടത്തിലാണ് കാർലോസിന് ജയിക്കാനായത്. ആദ്യ സെറ്റ് കൈവിട്ട സ്പാനിഷ് താരം തുടർന്നുള്ള മൂന്ന് സെറ്റുകളിലും വിജയം കണ്ടു. സ്‌കോർ : 4-6,6-0,6-3,6-2.

പുരുഷ സിംഗിൾസിൽ മുൻ ലോക ഒന്നാം നമ്പർതാരം ഡാനിൽ മെദ്‌വദേവും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്. രണ്ടാം റൗണ്ടിൽ അമേരിക്കൻ താരം സെബാസ്റ്റ്യൻ ഗോസ്‌നിയെ 6-1,6-3,7-5 എന്ന സ്‌കോറിനാണ് മെദ്‌വദേവ് തോൽപ്പിച്ചത്.

vachakam
vachakam
vachakam

പുരുഷ സിംഗിൾസിലെ മറ്റൊരു രണ്ടാം റൗണ്ട് മത്സരത്തിൽ അമേരിക്കയുടെ ബെൻ ഷെൽട്ടൺ 6-3,5-7,7-6,7-5 എന്ന സ്‌കോറിന് പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർക്കാസിനെ തോൽപ്പിച്ച് മൂന്നാം റൗണ്ടിലെത്തി.

വനിതാ സിംഗിൾസിൽ കഴിഞ്ഞ രണ്ട് സീസണുകളിലും ചാമ്പ്യനായിരുന്ന ബെലാറൂസിന്റെ അര്യാന സബലേങ്ക രണ്ടാം റൗണ്ടിൽ പോളിന ലാറ്റ്‌സെൻകോയെ 6-1,6-1ന് തോൽപ്പിച്ച് രണ്ടാം റൗണ്ടിലെത്തി.

മൂന്നാം സീഡ് ജെസീക്ക പെഗ്വുല രണ്ടാം റൗണ്ടിൽ സോഫിയ കെനിനെ തോൽപ്പിച്ചു. സൊളാനേ സ്റ്റീഫൻസിനെ 6-1,7-5ന് കീഴടക്കി 11-ാം സീഡ് മാർത്ത കോസ്ച്യുക്കും മൂന്നാം റൗണ്ടിലെത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam