ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി സഹസ്ഥാപകനായ 'വൺ8' സ്‌പോർട്‌സ് വെയർ ബ്രാൻഡിന്റെ ഷൂകൾ ധരിച്ച് പാകിസ്ഥാൻ വനിതാ താരങ്ങൾ.
ഹോങ്കോങ്ങിനെതിരായ നിർണ്ണായക മത്സരത്തിലാണ് പാകിസ്ഥാൻ കളിക്കാരായ നഷ്ര സന്ധുവും ഈമാൻ ഫാത്തിമയും ഈ ഷൂകൾ ധരിച്ചെത്തിയത്. ഇന്ത്യൻ കായിക രംഗത്തെ സൂപ്പർ താരത്തിന്റെ ബ്രാൻഡ് പാക് താരങ്ങൾ ഉപയോഗിച്ചത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ മികച്ച പ്രകടനമാണ് ഇടംകൈയ്യൻ സ്പിന്നറായ നഷ്ര സന്ധു പുറത്തെടുത്തത്. വെറും 7 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തിയ താരം കരിയറിലെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. നഷ്രയുടെ തകർപ്പൻ ബോളിംഗിന്റെ കരുത്തിൽ ഹോങ്കോങ്ങിനെ 71 റൺസിന് പുറത്താക്കിയ പാകിസ്ഥാൻ 72 റൺസിന്റെ വൻ വിജയം സ്വന്തമാക്കുകയും ഏഷ്യൻ ഗെയിംസ് സെമിഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.
ഇന്ത്യക്കെതിരായ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ശക്തമായ തിരിച്ചുവരവാണ് പാകിസ്ഥാൻ ടൂർണമെന്റിൽ നടത്തിയത്. ഗ്രൂപ്പ് എ-യിൽ രണ്ട് ജയങ്ങളോടെ രണ്ടാം സ്ഥാനം നേടിയ അവർ സെമിഫൈനലിൽ ശ്രീലങ്കയെ നേരിടും. ഇതിനിടയിലാണ് വിരാട് കോലിയുടെ ബ്രാൻഡായ 'വൺ8' ഷൂകൾ ധരിച്ചുകൊണ്ടുള്ള പാക് താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
