ചെങ്ങന്നൂർ: ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതികരിച്ച് പിണറായി വിജയൻ. ചങ്ങനാശേരിയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴായിരുന്നു സംഭവം.
സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ കേസെടുക്കണമെന്ന് ഇഡി ശുപാർശ ചെയ്തതുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയാണ് മാധ്യമപ്രവർത്തകർ പിണറായി വിജയനെ സമീപിച്ചത്. എന്നാൽ ചോദ്യങ്ങളോട് രൂക്ഷമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഗസ്റ്റ് ഹൗസിലേക്ക് പ്രവേശിക്കുന്നതിനിടെ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ, ‘‘നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാ...’’ എന്നായിരുന്നു പിണറായി വിജയന്റെ മറുപടി. പിന്നീട് പുറത്തിറങ്ങുമ്പോഴും മാധ്യമപ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചു.
‘‘ഞാൻ വന്നത് മൂത്രം ഒഴിക്കാനാ... നിങ്ങളെ കാണാനല്ല... കേട്ടാ...’’ എന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്.
ഇന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലായി മൂന്ന് പരിപാടികളിലാണ് പിണറായി വിജയൻ പങ്കെടുക്കുന്നത്. ഇതിനായാണ് അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
