2026-ലെ ബലോൺ ഡി ഓർ പുരസ്കാരത്തിനായുള്ള 30 അംഗ പുരുഷ-വനിതാ താരങ്ങളുടെ അന്തിമ ചുരുക്കപ്പട്ടിക ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പുറത്തുവിട്ടു. ഒക്ടോബര്‍ ഇരുപത്തിയാറിനാണ് ജേതാക്കളെ പ്രഖ്യാപിക്കുക. മുപ്പത് താരങ്ങളാണ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്.
ലിയോണല്‍ മെസി, കിലിയന്‍ എംബാപ്പേ, ഹാരി കെയ്ന്‍, ലമീന്‍ യമീല്‍, റോഡ്രി, ഒസ്മാന്‍ ഡെംബലേ, പൗ കുര്‍ബാസി, ജുഡ് ബെല്ലിംഗ്ഹാം, എര്‍ലിംഗ് ഹാലന്‍ഡ് തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്. സൗദി ക്ലബ് അല്‍ നസറില്‍ കളിക്കുന്ന പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുരുക്കപ്പട്ടികയിലില്ല.
കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിനായും ഇംഗ്ലണ്ടിനായും 73 ഗോളുകൾ അടിച്ചുകൂട്ടിയ ഹാരി കെയ്ൻ, ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത കിലിയൻ എംബാപ്പേ, സ്പെയിൻ താരം ലാമിൻ യമാൽ, നിലവിലെ ജേതാവ് ഒസ്മാൻ ഡെംബെലെ എന്നിവരാണ് പുരുഷ വിഭാഗത്തിൽ പ്രധാനമായും മുന്നിലുള്ളത്.
അവസാന മൂന്ന് വര്‍ഷവും മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ട ഐറ്റാന ബോന്‍മാറ്റി ഇത്തവണ ചുരുക്കപ്പട്ടികയിലില്ല. പരിക്കേറ്റ് സീസണിലെ ഭൂരിഭാഗം മത്സരവും നഷ്ടമായതാണ് ഐറ്റാനയ്ക്ക് തിരിച്ചടിയായത്.
രണ്ടുതവണ ജേതാവായ അലക്‌സിയ പ്യൂട്ടെയാസ്, ഇവ പയോര്‍, മെല്‍ഷീ ഡുമോര്‍നേ എന്നിവരാണ് സാധ്യതാ പട്ടികയില്‍ മുന്നില്‍. മികേല്‍ അര്‍ട്ടേറ്റ, ലൂയൂസ് ഡി ലാ ഫ്യൂവന്റെ, യുനായ് എമെറി, വിന്‍സന്റ് കോംപനി, ലൂയിസ് എന്റികെ എന്നിവരാണ് മികച്ച പരിശീലകനുള്ള പുരസ്‌കാരത്തിന് അവസാന പട്ടികയിലുളളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
