2027 ഏകദിന ലോകകപ്പിൽ കളിക്കുമോ? സാധ്യതകൾ തള്ളാതെ രോഹിത് ശർമ്മ 

SEPTEMBER 10, 2026, 5:59 AM

2027-ലെ ഏകദിന ലോകകപ്പിൽ താൻ കളിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മ. ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇനിയും ഏറെ സമയമുണ്ടെന്നും കാര്യങ്ങൾ അന്നേരം നോക്കാമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ ഉയർന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

ടെസ്റ്റ്, ട്വന്റി-20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച രോഹിത് നിലവിൽ ഏകദിന മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്. 2027 ഒക്ടോബർ-നവംബർ മാസങ്ങളിലായി ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങളിലാണ് അടുത്ത ഏകദിന ലോകകപ്പ് അരങ്ങേറുന്നത്.

ടൂർണമെന്റ് നടക്കുമ്പോഴേക്ക് 40 വയസ്സ് തികയുന്ന രോഹിതിനെ അടുത്ത ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്താൻ സെലക്ടർമാർ മടിച്ചേക്കുമെന്ന വാർത്തകൾക്കിടെയാണ് താരത്തിന്റെ ഈ പ്രതികരണം.

vachakam
vachakam
vachakam

അതേസമയം, രോഹിതിൻ്റെ ഫോമിൽ സംശയമില്ലെന്നും വിരമിക്കൽ സംബന്ധിച്ച വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും ബി.സി.സി.ഐ  സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി. ഈ വർഷം ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ രോഹിത് 138 റൺസ് നേടി തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. അനുഭവ സമ്പത്തുള്ള താരമെന്ന നിലയിൽ 2027 ലോകകപ്പിലേക്ക് ഇന്ത്യൻ ടീമിനെ കെട്ടിപ്പടുക്കുമ്പോൾ രോഹിതിന്റെ സാന്നിധ്യം നിർണായകമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam