ചരിത്ര നേട്ടവുമായി ശ്രീചരണി

SEPTEMBER 11, 2026, 8:58 AM

വനിതാ ഏഷ്യാ കപ്പ് സെമിഫൈനലിൽ ബംഗ്ലാദേശിനെതിരെ തിളങ്ങി ഇന്ത്യൻ സ്പിന്നർ ശ്രീ ചരണി. വെറും 29 മത്സരങ്ങളിൽ നിന്ന് 50 ടി20 അന്താരാഷ്ട്ര വിക്കറ്റുകൾ തികച്ചതോടെ, പുരുഷവനിതാ ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും വേഗമേറിയ ഇന്ത്യൻ ബൗളറെന്ന റെക്കോർഡ് 22കാരിയായ ശ്രീ ചരണി സ്വന്തമാക്കി.

30 മത്സരങ്ങളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ കുൽദീപ് യാദവിന്റെ റെക്കോർഡാണ് ചരണി മറികടന്നത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ബാറ്റ്‌സ്മാൻ ജുവൈരിയ ഫെർദൗസിനെ പുറത്താക്കിയാണ് ചരണി തന്റെ 50-ാം വിക്കറ്റ് തികച്ചത്.

ലോക വനിതാ ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരം എന്ന നേട്ടം ചരണി പങ്കിടുന്നു. ന്യൂസീലാൻഡിന്റെ ലീ കാസ്‌പെറക്, വെസ്റ്റ് ഇൻഡീസിന്റെ അനിസ മുഹമ്മദ് എന്നിവരും 29 മത്സരങ്ങളിലാണ് ഈ നേട്ടം തൊട്ടത്. 28 മത്സരങ്ങളിൽ നിന്ന് വിക്കറ്റ് തികച്ച ചൈനയുടെ മെങ്ടിംഗ് ലിയു മാത്രമാണ് ചരണിക്ക് മുന്നിലുള്ളത്.

vachakam
vachakam
vachakam

22 വയസ്സും 37 ദിവസവും പ്രായമുള്ളപ്പോൾ ഈ നാഴികക്കല്ല് പിന്നിട്ട ചരണി, ഏറ്റവും കുറഞ്ഞ പ്രായത്തിൽ 50 ടി20 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരവുമാണ്. (20 വയസ്സും 334 ദിവസവും ഉള്ളപ്പോൾ റെക്കോർഡ് ഇട്ട രാധ യാദവാണ് ഒന്നാമത്).

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam