രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷൻ; കേരളം ചരിത്രനേട്ടത്തിലേക്ക്

SEPTEMBER 11, 2026, 9:32 AM

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സർക്കാർ, അർദ്ധസർക്കാർ ഓഫീസുകൾക്ക് വയോജന സൗഹൃദ സർട്ടിഫിക്കേഷൻ ഏർപ്പെടുത്താൻ ഒരുങ്ങി കേരളം. മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ഓഫീസുകൾക്ക് ഗോൾഡ്, സിൽവർ, ബ്രോൺസ് പദവികൾ നൽകും. വില്ലേജ് ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ, ആശുപത്രികൾ, ബാങ്കുകൾ, ട്രാൻസ്പോർട്ട് കൗണ്ടറുകൾ എന്നിവയിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്.

ഇന്ത്യയിൽ വയോജനങ്ങളുടെ അനുപാതം ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന നിലയിൽ, പുതുതായി രൂപീകരിച്ച വയോജനക്ഷേമ വകുപ്പ് വഴിയാണ് ഈ സമഗ്ര പദ്ധതി ആസൂത്രണം ചെയ്യുന്നത്.

സർക്കാർ ഓഫീസുകളിൽ എത്തുന്ന മുതിർന്ന പൗരന്മാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം. പ്രത്യേക ക്യൂ ഇല്ലായ്മ, ചെറിയ അക്ഷരങ്ങളിലെ അപേക്ഷാ ഫോമുകൾ, കൈവരികളില്ലാത്ത പടികൾ എന്നിവയ്ക്ക് പരിഹാരം കാണാൻ സർട്ടിഫിക്കേഷനിലൂടെ ഘടനാപരമായ മാറ്റങ്ങൾ വരുത്തും.

vachakam
vachakam
vachakam

അഞ്ച് പ്രധാന മേഖലകളെ അടിസ്ഥാനമാക്കിയാണ് ഓഫീസുകളെ വിലയിരുത്തുന്നത്. കെട്ടിടത്തിലേക്കുള്ള പ്രവേശന സൗകര്യത്തിന് 30%, സേവനങ്ങളുടെ ലഭ്യതയ്ക്ക് 25%, ജീവനക്കാരുടെ പെരുമാറ്റത്തിന് 20%, വിവര ലഭ്യതയ്ക്ക് 15%, പങ്കാളിത്തത്തിന് 10% എന്നിങ്ങനെയാണ് സ്കോറിംഗ് നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, പടികളില്ലാത്ത പ്രവേശനം, താഴത്തെ നിലയില്‍ ശൗചാലയം, പ്രത്യേക ക്യൂ, പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ നിര്‍ബന്ധമായും പാലിക്കേണ്ട മാനദണ്ഡങ്ങളും സര്‍ക്കാര്‍ നടപ്പാക്കും. പ്രവർത്തനം വിലയിരുത്താൻ പ്രത്യേക സ്ക്രീനിംഗ് ബോഡിയെ ചുമതലപ്പെടുത്തും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam