ജോട്ടയുടെ പേരുപറഞ്ഞ് അധിക്ഷേപം'; കാണികൾക്ക് ആയുഷ്കാല വിലക്ക് വേണമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

SEPTEMBER 13, 2026, 9:45 AM

അന്തരിച്ച പോർച്ചുഗീസ് ഫുട്ബോൾ താരം ഡിയോഗോ ജോട്ടയുടെ പേരുപറഞ്ഞ് സഹതാരം ജൊവാവോ നെവസിനെ അധിക്ഷേപിച്ച കാണികൾക്കെതിരെ രൂക്ഷവിമർശനവുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇത്തരം മോശം പെരുമാറ്റം കാണിച്ച ആരാധകർക്കെതിരെ സൗദി പ്രോ ലീഗ് അധികൃതർ ശക്തമായ നടപടിയെടുക്കണമെന്നും ഇനി ഒരിക്കലും സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുതെന്നും റൊണാൾഡോ ആവശ്യപ്പെട്ടു.

സെപ്റ്റംബർ 12 ശനിയാഴ്ച അൽ താവൂൺ ക്ലബ്ബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയായിരുന്നു വിവാദ സംഭവം. അൽ ഹിലാൽ താരമായ ജൊവാവോ നെവസ് ഫ്രീക്കിക്ക് എടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഗാലറിയിൽ നിന്ന് അൽ താവൂൺ ആരാധകർ 'ജോട്ട, ജോട്ട' എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ച് പരിഹസിച്ചത്.

അധിക്ഷേപമുയർന്നപ്പോൾ നെവസ് ആകാശത്തേക്ക് കൈചൂണ്ടി, കാണികൾക്ക് നേരെ ആംഗ്യം കാണിക്കുകയും പിന്നീട് പ്രതികരിക്കുകയും ചെയ്തു. "ഇത്തരം ഒരു പ്രവൃത്തി ചെയ്ത ശേഷം അവർ പിന്നീട് പ്രാർത്ഥിക്കാൻ പോകില്ലെന്ന് ഞാൻ പ്രത്യാശിക്കുന്നു." മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഏറെ വൈകാരികമായി നെവസ് പ്രതികരിച്ചു.

vachakam
vachakam
vachakam

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ഈ വീഡിയോ കണ്ടതിന് പിന്നാലെയാണ് റൊണാൾഡോ ഇൻസ്റ്റാഗ്രാമിലൂടെ പരസ്യമായി രംഗത്തെത്തിയത്. "ലീഗ് അധികൃതർ വിഷയത്തിൽ ഇടപെടുകയും ഇത്തരക്കാരായ ആരാധകർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം. ഇത് ഫുട്ബോളല്ല, അതിരുകൾ ലംഘിക്കപ്പെടാൻ പാടില്ല. ഇത്തരക്കാരെ ഇനി ഒരിക്കലും ഒരു സ്റ്റേഡിയത്തിലും കയറ്റരുത്," റൊണാൾഡോ കുറിച്ചു.

2025 ജൂലൈയിലാണ് ലിവർപൂളിന്റെയും പോർച്ചുഗലിന്റെയും മുൻ താരമായിരുന്ന ഡിയോഗോ ജോട്ട (28) സ്പെയിനിലെ സമോറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ ജോട്ടയുടെ 25 വയസ്സുള്ള സഹോദരൻ ആന്ദ്രെ സിൽവയും കൊല്ലപ്പെട്ടിരുന്നു.

പോർച്ചുഗൽ യൂത്ത് ടീം മുതൽ ഒന്നിച്ച് കളിച്ച് വളർന്ന നെവസും ജോട്ടയും കളിക്ക് പുറത്തും അടുത്ത സുഹൃത്തുക്കളായിരുന്നു. എഫ്സി പോർട്ടോ, ഇംഗ്ലീഷ് ക്ലബ്ബായ വോൾവർഹാംപ്ടൺ വണ്ടറേഴ്സ് (വോൾവ്സ്) എന്നിവയ്ക്കായി ഇരുവരും ഒന്നിച്ച് പന്തട്ടിയിട്ടുണ്ട്. പോർച്ചുഗൽ ദേശീയ ടീമിൽ റൊണാൾഡോ, നെവസ്, ജോട്ട എന്നിവർ ഒരുമിച്ച് കളിച്ചിട്ടുള്ളവരുമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam