തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. റിയൽ ടൈം മാർക്കറ്റിൽ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി കിട്ടിയതോടെയാണ് ആശ്വാസമായത്. യൂണിറ്റിന് 10 രൂപ നിരക്കിലാണ് വൈദ്യുതി കിട്ടിയത്.
അതേസമയം കടുത്ത വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടുകയാണ് കെഎസ്ഇബി.
വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്താൻ ബോർഡ് ഡയറക്ടർമാർ നാളെ തിരിക്കും.
രാവിലെ ചേർന്ന് ബോർഡ് അംഗങ്ങൾ പങ്കെടുത്ത ഓൺലൈൻ യോഗത്തിലായിരുന്നു തീരുമാനം. നാളെ തന്നെ ബോർഡ് അംഗങ്ങൾ മഹാരാഷ്ട്ര, യുപി, പഞ്ചാബ് ,ബീഹാർ എന്നിവിടങ്ങളിലേക്ക് യാത്ര തിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
