യു.എസ് ഓപ്പൺ ചാമ്പ്യയായി എലേന റൈബക്കിന

SEPTEMBER 13, 2026, 5:19 AM

വനിതാ ടെന്നീസിലെ പുതിയ ഒന്നാം റാങ്കുകാരി എലേന റൈബക്കിന യു.എസ് ഓപൺ ചാമ്പ്യൻ. ഫൈനലിൽ നിലവിലെ ചാമ്പ്യൻ ബെലാറസിന്റെ ആര്യന സബലെങ്കയെ കസാഖിസ്ഥാൻ താരം കീഴടക്കി (64,57,62). യു.എസ് ഓപൺ ടൂർണമെന്റിൽ തുടർച്ചയായി 19 മത്സരങ്ങൾ ജയിച്ചു കയറിയ സബലെങ്കയുടെ അസാധാരണമായ വിജയക്കുതിപ്പാണ് റൈബക്കിന അവസാനിപ്പിച്ചത്.

ഫൈനൽ വിജയത്തോടെ റൈബക്കിന ഔദ്യോഗികമായി വനിതാ ടെന്നീസിലെ ലോക ഒന്നാം നമ്പർ താരമായി ഉയർന്നു. കസാഖിസ്ഥാനിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ താരമാണ് റൈബക്കിന. സെമിഫൈനലിൽ എത്തിയപ്പോൾ തന്നെ ഇരുപത്തേഴുകാരിയായ റൈബക്കിനക്ക് സബലെങ്കയെ പിന്തള്ളി ഒന്നാം റാങ്കിലെത്താനുള്ള പോയിന്റുകൾ ഉറപ്പായിരുന്നു. പരിക്കിനെ അതിജീവിച്ചാണ് റൈബക്കിന യു.എസ് ഓപ്പണിനെത്തിയത്. ഫൈനലിൽ പന്ത്രണ്ട് എയ്‌സുകൾ പായിച്ച റൈബക്കിന വേഗമേറിയ സെർവുകളിലൂടെ ബെലാറസ് താരത്തെ കുഴക്കി.

ഈ വർഷത്തെ രണ്ടാമത്തെ മേജർ കിരീടം സ്വന്തമാക്കിയ റൈബക്കിനയുടെ മൂന്നാം ഗ്രാൻസ്ലാം നേട്ടമാണിത്. യു.എസ് ഓപണിൽ ആദ്യത്തേതും. ഹാർഡ് കോർട്ടിൽ സബലെങ്കയ്ക്ക് മേലുള്ള ആധിപത്യം തുടരാൻ റൈബക്കിനക്ക് സാധിച്ചുവെന്നതും ശ്രദ്ധേയം. ഈ വർഷം ഓസ്‌ട്രേലിയൻ ഓപണിലും ഫൈനലിൽ ഇവർ തമ്മിലായിരുന്നു പോരാട്ടം. അവിടെയും റൈബക്കിനക്കായിരുന്നു ജയം. 2022ൽ വിംബിൾഡൺ ജേതാവായ റൈബക്കിനക്ക് ഫ്രഞ്ച് ഓപൺ കൂടി നേടിയാൽ കരിയർ ഗ്രാൻസ്ലാം സ്വന്തമാക്കാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam