പനാജി: പീഡനക്കേസിൽ മുൻ തെഹൽക്കാ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കീഴടങ്ങി. തിങ്കളാഴ്ച ഗോവയിലെ കോടതിയിലാണ് തരുൺ തേജ്പാൽ കീഴടങ്ങിയത്.
2013 നവംബറിൽ ഗോവയിലെ പ്രമുഖ ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ വച്ച് സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് തേജ്പാലിനെതിരെയുള്ള കേസ്. കേസിൽ 2021 മേയിൽ ഗോവ സെഷൻസ് കോടതി തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി തരുൺ തേജ്പാലിനെ വെറുതെ വിട്ടിരുന്നു.
പിന്നീട് ഈ ഉത്തരവിനെതിരെ ഗോവ സർക്കാരും ഇരയായ പെൺകുട്ടിയും നൽകിയ അപ്പീൽ പരിഗണിച്ച ബോംബെ ഹൈക്കോടതി ഓഗസ്റ്റ് 6ന് സെഷൻസ് കോടതിയുടെ വിധി റദ്ദാക്കുകയും തേജ്പാലിന് 10 വർഷത്തെ കഠിന തടവ് ശിക്ഷ വിധിക്കുകയും ചെയ്യുകയായിരുന്നു.
തുടർന്ന്, ഹൈക്കോടതി വിധിക്കെതിരെ തേജ്പാൽ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, മേൽക്കോടതി അപ്പീൽ പരിഗണിക്കുന്നതിന് മുൻപ് കീഴടങ്ങണമെന്ന് കോടതി കർശന നിർദ്ദേശം നൽകുകയായിരുന്നു. കീഴടങ്ങിയെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമേ അപ്പീൽ അടിയന്തരമായി വാദം കേൾക്കുകയുള്ളൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് തേജ്പാൽ കോടതിയിൽ കീഴടങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
