ലക്‌നൗ: കാമുകനൊപ്പം വീടുവിട്ടിറങ്ങിയ ഭാര്യയുടെ ആഗ്രഹപ്രകാരം അവരുടെ വിവാഹം നടത്തിക്കൊടുത്ത് മാതൃകയായി ഒരു ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ മലിഹാബാദിലാണ് അപൂര്‍വ്വമായ ഈ സംഭവം നടന്നത്. ഒരു വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്കിടയിലാണ് അപ്രതീക്ഷിത സംഭവവികാസങ്ങള്‍ ഉണ്ടായത്. നാല് ദിവസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കാണാതായ യുവതിയെ, പൊലീസിന്റെ അന്വേഷണത്തിനൊടുവില്‍ കാമുകനൊപ്പം കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ഇരു കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് യുവതി തന്റെ നിലപാട് വ്യക്തമാക്കിയത്. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്പര്യമില്ലെന്നും സ്‌കൂള്‍ കാലഘട്ടം മുതല്‍ പ്രണയത്തിലായിരുന്ന കാമുകനൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും യുവതി പൊലീസിനോടും വീട്ടുകാരോടും പറഞ്ഞു. കുടുംബത്തിന്റെ സമ്മര്‍ദ്ദം കാരണമാണ് മുന്‍പ് മറ്റൊരു വിവാഹത്തിന് സമ്മതിക്കേണ്ടി വന്നതെന്നും യുവതി വെളിപ്പെടുത്തി. യുവതിയുടെ തീരുമാനം മനസ്സിലാക്കിയ ഭര്‍ത്താവ്, നിയമപരമായ തര്‍ക്കങ്ങള്‍ക്കോ വഴക്കുകള്‍ക്കോ നില്‍ക്കാതെ കാമുകനുമായി ഭാര്യയുടെ വിവാഹം മുന്‍കൈ എടുത്ത് നടത്തിക്കൊടുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
