രമേശ് ചെന്നിത്തലയുമായി ഫൊക്കാന നേതാക്കൾ കൂടിക്കാഴ്ച നടത്തി

SEPTEMBER 19, 2026, 8:53 AM

ഷിക്കാഗോ: സംസ്ഥാന ആഭ്യന്തരവകുപ്പ്മന്ത്രി രമേശ് ചെന്നിത്തലയുമായി ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ, ട്രസ്റ്റീ ബോർഡ് അംഗം സതീശൻ നായർ, ദേശീയ കമ്മിറ്റി അംഗം ഷൈനി ജേക്കബ്, ജയചന്ദ്രൻ  തുടങ്ങിയവർ ഷിക്കാഗോയിൽ വെച്ച്  കൂടികാഴ്ച  നടത്തി. അൻവർ സാദത്ത് എം.എൽ.എയും ഒപ്പമുണ്ടായിരുന്നു.

2027 ജനുവരി 11, 12, 13 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ഫൊക്കാന കേരള കൺവെൻഷനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ രമേശ് ചെന്നിത്തലയുമായി വിശദമായി സംസാരിച്ചു. മയക്കുമരുന്ന് മാഫിയയുടെ പിടിയിൽനിന്ന് കേരളത്തിലെ പുതുതലമുറയെ സംരക്ഷിക്കുന്നതിനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന 'ഓപ്പറേഷൻ തൂഫാൻദി നാർക്കോ ഹണ്ട്' പദ്ധതിക്ക് ഫൊക്കാന നേതാക്കൾ പൂർണ പിന്തുണ പ്രഖ്യാപിച്ചു.

ലഹരി വിരുദ്ധ  പോരാട്ടത്തിന് പ്രവാസി മലയാളികളുടെ പിന്തുണയും സഹകരണവും ഉറപ്പാക്കുമെന്ന്  നേതാക്കൾ അറിയിച്ചു. ഇത്തവണത്തെ ഫൊക്കാന കേരള കോൺവെൻഷന്റെ പ്രധാന പരിപാടികളിലൊന്നായി 'ഓപ്പറേഷൻ തൂഫാൻ' ഉൾപ്പെടുത്തുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. പരമാവധി യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും കേരള കൺവെൻഷനിൽ  ഓപ്പറേഷൻ തൂഫാൻ' പരിപാടി അവതരിപ്പിക്കുക. ലഹരിക്കെതിരായ ബോധവൽക്കരണവും യുവജനങ്ങളുടെ സജീവ പങ്കാളിത്തവും ഉറപ്പാക്കുന്ന രീതിയിലായിരിക്കും പരിപാടി സംഘടിപ്പിക്കുക. 

vachakam
vachakam
vachakam


കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന തരത്തിൽ കൺവെൻഷന്റെ പൂർണമായ രൂപരേഖ ഉടൻ തന്നെ തയ്യാറാക്കുന്നതാണ്. ഇത്തവണത്തെ കേരള കൺവെൻഷൻ എല്ലാ മേഖലകളിലും മികവ് പുലർത്തുന്ന, ശ്രദ്ധേയമായ കൺവെൻഷനുകളിൽ ഒന്നായിരിക്കുമെന്ന് ഫൊക്കാന നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കി.

കേരളത്തിലെ ഫൊക്കാന അംബാസിഡർ ആയി തെരഞ്ഞെടുത്തിരിക്കുന്നത് വി.പി. സജീന്ദ്രൻ എം.എൽ.എയെയാണ്. കേരള കൺവെൻഷനിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് ഫൊക്കാന നേതാക്കൾ രമേശ് ചെന്നിത്തലയ്ക്ക് ക്ഷണക്കത്ത് നൽകി.

vachakam
vachakam
vachakam

തീർച്ചയായും ഇത്തവണത്തെ ഫൊക്കാന കേരള കൺവെൻഷനിൽ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല ഫൊക്കാന നേതാക്കൾക്ക് ഉറപ്പ് നൽകി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam