പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ വാട്ടർ ടാങ്കിൽ മുക്കിക്കൊന്ന കേസിൽ അമ്മയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. മോഡലിങ് രംഗത്തേക്ക് കടക്കാനും സ്വതന്ത്ര ജീവിതം നയിക്കാനും കുട്ടികൾ തടസമാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് അമ്മ നിവേദ്യ പൊലീസിന് മൊഴി നൽകി.
സംഭവത്തിൽ അമ്മയെ കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശികളായ രണ്ട് കുഞ്ഞുങ്ങളെ വീട്ടിലെ കുളിമുറിയിലുള്ള വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾ അബദ്ധത്തിൽ കാൽവഴുതി ടാങ്കിൽ വീണതാണെന്നായിരുന്നു അമ്മ വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞിരുന്നത്.
എന്നാൽ കുട്ടികളുടെ മരണത്തിൽ ദുരൂഹത തോന്നിയ പൊലീസ് അമ്മയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകം പുറത്തുവന്നത്. അഞ്ച് വയസുള്ള പെൺകുട്ടി എങ്ങനെ ചെറിയ ടാങ്കിൽ മുങ്ങി മരിച്ചത് എന്ന സംശയമാണ് കേസിന്റെ ചുരുളഴിച്ചത്.
തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. മോഡലിങ്ങിലും റീൽസ് നിർമാണത്തിലും സജീവമാകാൻ ആഗ്രഹിച്ചിരുന്നതായും, എന്നാൽ രണ്ടു കുട്ടികളുടെ സാന്നിധ്യം ഇതിന് തടസമാകുന്നുവെന്ന തോന്നലാണ് കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
