ദുബൈ: സംസ്ഥാന സർക്കാറിനോ രാജ്യത്തിനോ ആവശ്യം വന്നാൽ സ്വന്തം വിമാനവും ഹെലികോപ്ടറും നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസുഫലി.
സർക്കാറിനോ ഭരിക്കുന്നവർക്കോ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ കൊടുക്കും. അതിന് പ്രത്യുപകാരം ആവശ്യമില്ല. ഒന്നും പിടിച്ചുവാങ്ങാനും പോകില്ല. അങ്ങനെയൊരാളല്ല താൻ. അതിന് വേണ്ടി പോകുകയല്ലെന്നും എംഎ യൂസുഫലി പറഞ്ഞു.
കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദം സംബന്ധിച്ച ചോദ്യത്തിനോടുള്ള പ്രതികരണമായിട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. എനിക്ക് ഹെലികോപ്ടറുണ്ട്, വിമാനവുമുണ്ട്, അത് എല്ലാവർക്കും അറിയാം. ഈ സാഹചര്യത്തിൽ സർക്കാറിനോ ഭരണാധികാരികൾക്കോ ഏത് സമയത്ത് ആവശ്യം വന്നാലും നൽകുമെന്ന് യൂസുഫലി വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
