പാലരുവി എക്സ്പ്രസ് ട്രെയിനിൽ മദ്യവുമായി കയറി പരാക്രമം; 37കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

SEPTEMBER 30, 2026, 7:19 AM

കോട്ടയം: പാലരുവി എക്സ്പ്രസ് ട്രെയിനിൽ മദ്യപിച്ച് യുവാവിന്റെ പരാക്രമം.37 കാരനായ ജോജി ജോർജാണ് പരാക്രമം നടത്തിയത്.സംഭവത്തിൽ ആർപിഎഫ് എത്തി ജോജിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇയാളെ റെയിൽവേ പൊലീസിന് കൈമാറിയിട്ടുണ്ട്.

പാലരുവി എക്സ്പ്രസ്സിന്റെ ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു സംഭവം. സ്ത്രികളും കുട്ടികളും അടക്കമുള്ള യാത്രക്കാർ നിറഞ്ഞിരുന്ന ബോഗിയിൽ കയറിയ ഇയാൾ കയ്യിൽ മദ്യക്കുപ്പിയുമായി പരസ്യമായി മദ്യപിക്കുകയും മറ്റ് യാത്രക്കാരോട് മോശമായി പെരുമാറി ബഹളമുണ്ടാക്കുകയുമായിരുന്നു. 

നിലവിൽ കോട്ടയം റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലാണ് ഇയാൾ.പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴും പ്രതി അക്രമാസക്തനായിരുന്നു. പൊലീസുകാരേയും അസഭ്യം പറഞ്ഞിരുന്നതായാണ് വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam