പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ സഹോദരങ്ങളായ കുട്ടികളെ വെള്ളത്തൊട്ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വ്യക്തമാക്കി പൊലീസ്. കുട്ടികളുടെ അമ്മ നിവേദ്യ പൊലീസിനോട് കുറ്റം സമ്മതിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.എന്നാല്‍, കുട്ടികളെ കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തല്ല.നിലവില്‍ നിവേദ്യയെ പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇന്നലെയാണ് അഞ്ച് വയസ്സുകാരി ജെനിഫര്‍, മൂന്നു വയസ്സുകാരനായ സഹോദരന്‍ റോബിന്‍ എന്നിവരെ വീടിന് മുന്നിലെ കുളിമുറിയിലെ സിമന്റ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കുട്ടികളുടെ അച്ഛന്‍ ജോണ്‍ കുമാര്‍ ഇന്നലെ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇദ്ദേഹം ജോലിക്ക് പുറത്തുപോയ സമയത്തായിരുന്നു സംഭവം നടന്നത്.
ഇന്നലെത്തന്നെ സംഭവത്തില്‍ പൊലീസിന് സംശയങ്ങളുണ്ടായിരുന്നു. രണ്ട് കുട്ടികളും ഒരുമിച്ച് എങ്ങനെ വെള്ള ടാങ്കില്‍ വീണു എന്നത് ദുരൂഹമായി പൊലീസിന് മുന്നില്‍ ഉണ്ടായിരുന്നു.പിന്നാലെ വിശദമായ പരിശോധനയുടെ ഭാഗമായാണ് അമ്മയെ ചോദ്യം ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
