തിരുവനന്തപുരം: 565 മെഗാവാട്ടിന്റെ കുറവ് വന്നതോടെ സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു.തത്സമയ വിപണിയിൽ നിന്ന് കിട്ടിയില്ലെങ്കിൽ നിയന്ത്രണമുണ്ടായേക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ, ഇന്ന് വൈകുന്നേരം 6.20 മുതൽ രാത്രി 11 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം. എന്നാൽ, പവർ എക്സ്ചേഞ്ച് വഴി വൈദ്യുതി ലഭിക്കുന്ന മുറയ്ക്കു നിയന്ത്രണം ഒഴിവാക്കാനായേക്കും എന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.
മധ്യപ്രദേശിൽ നിന്ന് 200 മെഗാവാട്ട് രാത്രി 9 മണിക്ക് ശേഷം മാത്രമായിരിക്കും ലഭിക്കുക. ദില്ലി, ഹരിയാന എന്നിവിടങ്ങളിൽ നിന്നായി 250 മെഗാവാട്ട് പീക്ക് സമയത്ത് ലഭിക്കും.ഉത്തർപ്രദേശിൽ നിന്ന് 100 മെഗാവാട്ടും ഹരിയാനയിൽ നിന്ന് 100 മെഗാവാട്ട് വൈദ്യുതി കൂടി ഇന്ന് അധികമായി തരപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.
എന്നിരുന്നാലും രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
