കോട്ടയം: വാഹനാപകടത്തിൽ മരിച്ച സിനിമ ടെലിവിഷന്‍ താരം കൊല്ലം സുധിയുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി.കോട്ടയം എംഎസിടി കോടതിയാണ് സുധിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
1.41 കോടി രൂപയാണ് നഷ്ടപരിഹാരമായി കോടതി കണക്കാക്കിയത്. കോടതിച്ചെലവുകളടക്കം ചേർത്താണ് ആകെ 1.77 കോടി രൂപ ആശ്രിതർക്ക് നൽകാൻ ഉത്തരവിട്ടത്.ഇൻഷുറൻസ് കമ്പനിയാണ് സുധിയുടെ ആശ്രിതർക്ക് തുക നൽകേണ്ടത്. സുധിയുടെ ഭാര്യ, രണ്ടുമക്കൾ, അമ്മ എന്നിവരാണ് അവകാശികൾ.
2023 ജൂണ്‍ 5-ന് തൃശ്ശൂരിലെ കൈപ്പമംഗലത്തുവെച്ചുണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്.സുധി സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കോഴിക്കോട് വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്. ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് പുത്തന്‍കുരിശ് എന്നിവരായിരുന്നു താരത്തിനൊപ്പം സഞ്ചരിച്ചിരുന്നത്. അപകടത്തിൽ മൂവർക്കും പരിക്കേറ്റിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
