സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്' ഒടിടിയിലേക്ക്

SEPTEMBER 8, 2026, 10:21 PM

വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ സൂര്യയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തി തിയേറ്ററുകളിൽ വൻ വിജയം കൊയ്ത 'വിശ്വനാഥ് ആൻഡ് സൺസ്' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

തിയേറ്റർ പ്രദർശനത്തിലൂടെ ആഗോള ബോക്സ് ഓഫീസിൽ വൻ നേട്ടമുണ്ടാക്കിയ ചിത്രം സൂര്യയുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായും ഈ വർഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റുകളിലൊന്നായും മാറി.  പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം സെപ്റ്റംബർ 11 മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.

തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി അഞ്ച് ഭാഷകളിൽ ചിത്രം കാണാൻ സാധിക്കും. അത്ലറ്റും ശതകോടീശ്വരനും സ്നേഹനിധിയായ പിതാവുമായ സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് നെറ്റ്ഫ്ലിക്സ് സോഷ്യൽ മീഡിയയിലൂടെ ഒടിടി റിലീസ് വിവരം ഔദ്യോഗികമായി പങ്കുവെച്ചത്.  തന്റെ അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്നതിനായി വാടക ഗർഭധാരണത്തിലൂടെ ഒരു കുഞ്ഞിന് ജന്മം നൽകുന്ന സഞ്ജയ് വിശ്വനാഥ് എന്ന വ്യവസായിയുടെ കഥയാണ് ചിത്രം പറയുന്നത്.

vachakam
vachakam
vachakam

കുഞ്ഞിന് ഉണ്ടാകുന്ന അടിയന്തിര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വാടക ഗർഭപാത്രം നൽകിയ മാഡി എന്ന പെൺകുട്ടിയെ അദ്ദേഹം ബന്ധപ്പെടുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും അവർക്കിടയിലെ ബന്ധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രായവ്യത്യാസമുള്ള പ്രണയം, കുട്ടിക്കാലത്തെ മാനസികാഘാതങ്ങൾ തുടങ്ങി സമൂഹത്തിൽ അപൂർവ്വമായി ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളെ വളരെ പക്വതയോടെ കൈകാര്യം ചെയ്തതിനാണ് ചിത്രം പ്രശംസ പിടിച്ചുപറ്റിയത്. സിതാര എന്റർടൈൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ രാധിക ശരത്കുമാർ, രവീണ ടണ്ടൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam