ജസ്റ്റിന് മുന്നിൽ ഇനി നീലി മാത്രം!  കളക്ഷനിൽ കുതിച്ച് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

SEPTEMBER 10, 2026, 2:14 AM

കേരള ബോക്സ് ഓഫീസിൽ  റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് ജസ്റ്റിനും പിള്ളേരും. 

ഗിരീഷ് എ ഡി ഒരുക്കിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. വെറും 20 ദിനങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് മാത്രം ചിത്രം 125 കോടി നേടിയിരിക്കുകയാണ്.  

ആഗോള ബോക്സ് ഓഫീസ് കളക്ഷനിലും വമ്പൻ കുതിപ്പാണ് ബെത്ലഹേം കുടുംബ യൂണിറ്റ് നടത്തുന്നത്. മോഹൻലാൽ–പൃഥ്വിരാജ് ചിത്രമായ ‘എമ്പുരാന്റെ’ റെക്കോർഡ് ബെത്‌ലഹേം നേരത്തെ വെട്ടിയിരുന്നു. 268 കോടി ആയിരുന്നു എമ്പുരാൻറെ ഫെെനൽ കളക്ഷൻ. വെറും 18 ദിവസം കൊണ്ടാണ് ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’ ഈ റെക്കോർഡ് വെട്ടിയത്.

vachakam
vachakam
vachakam

ലോകഃ ചാപ്റ്റർ വൺ ചന്ദ്ര ആണ് നിലവിൽ മലയാളത്തിലെ ഹൈയസ്റ്റ് ഗ്രോസർ. 30 കോടിയിൽ ഒരുക്കിയ ലോക 303 കോടിയാണ് ബോക്‌സ് ഓഫീസിൽ നിന്ന് നേടിയത്. ജസ്റ്റിൻ ചേട്ടന്റെ പെർഫോമൻസിന് മുന്നിൽ നീലി മുട്ട് മടക്കുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

 ഗിരീഷ് എ ഡി - ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്റെ ഈ സൂപ്പർഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്‌സ് ഓഫീസ് ചരിത്രം കുറിക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam