തിയേറ്ററുകളിൽ തകർന്ന് 'ടോക്‌സിക്'; ഒ.ടി.ടി മൂല്യം 150 കോടിയിൽ നിന്ന് 30 കോടിയായി കുത്തനെ ഇടിഞ്ഞു

SEPTEMBER 7, 2026, 10:24 PM

കെ.ജി.എഫ് താരം യാഷ് പ്രധാന വേഷത്തിലെത്തിയ ബിഗ് ബജറ്റ് ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടതിന് പിന്നാലെ ചിത്രത്തിന്റെ ഒ.ടി.ടി (OTT) വിപണി മൂല്യത്തിൽ വൻ ഇടിവ്. 

ഓഗസ്റ്റ് 26-ന് തിയേറ്ററുകളിലെത്തിയ ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ മാത്രം നേടി, കഷ്ടിച്ച് 337 കോടി രൂപ മാത്രമാണ് ആഗോളതലത്തിൽ സമാഹരിച്ചത്. ഇതേത്തുടർന്ന് ഡിജിറ്റൽ സ്ട്രീമിംഗ് അവകാശത്തിനായി മുമ്പ് വാഗ്ദാനം ചെയ്ത തുകയിൽ നിന്ന് വലിയ കുറവാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ വരുത്തിയിരിക്കുന്നത്.

ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് അനുസരിച്ച്, റിലീസിന് മുമ്പ് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോം ചിത്രത്തിന് 150 കോടി രൂപ വരെ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ 200 കോടിക്ക് മുകളിൽ തുക പ്രതീക്ഷിച്ച നിർമ്മാതാക്കൾ ഓഫർ നിരസിക്കുകയായിരുന്നു. തിയേറ്ററുകളിൽ ചിത്രം തകർത്തോടുമെന്നും അതിലൂടെ ഒ.ടി.ടി തുക വർദ്ധിപ്പിക്കാമെന്നുമായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ചിത്രം പരാജയപ്പെട്ടതോടെ ഒ.ടി.ടി കമ്പനികൾ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത് വെറും 30 കോടി രൂപ മാത്രമാണെന്നാണ് വിവരങ്ങൾ.

vachakam
vachakam
vachakam

സാമ്പത്തിക നഷ്ടം പരമാവധി കുറയ്ക്കുന്നതിനായി ഡിജിറ്റൽ റിലീസിനായി ചിത്രത്തിന്റെ വെവ്വേറെ പതിപ്പ് (New Edit) ഇറക്കാൻ അണിയറപ്രവർത്തകർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രംഗങ്ങൾ പുനഃക്രമീകരിച്ച് പുതിയ എഡിറ്റ് തയ്യറാക്കുന്നതിലൂടെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഉയർന്ന തുക നേടിയെടുക്കാനാകുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ.

സ്വാതന്ത്ര്യാനന്തര ഗോവയുടെ പശ്ചാത്തലത്തിൽ ഗാംഗ്‌സ്റ്റർ പ്രമേയത്തിൽ ഒരുങ്ങിയ ചിത്രത്തിൽ യാഷിന് പുറമെ കിയാര അദ്വാനി, നയൻതാര, താരാ സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam