'സ്വന്തം വ്യക്തിത്വം പോലും നഷ്ടമായി'; രോഗബാധയും അതിജീവനവും നല്‍കിയ വേദന തുറന്നുപറഞ്ഞ് സാമന്ത

SEPTEMBER 11, 2026, 6:08 AM

ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ മയോസൈറ്റിസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് താന്‍ നേരിട്ട കഠിനമായ അനുഭവങ്ങളെക്കുറിച്ചും അതില്‍ നിന്ന് പഠിച്ച ജീവിത പാഠങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് തെന്നിന്ത്യന്‍ പ്രിയതാരം സാമന്ത. ടിഎച്ച്ആര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കടന്നുപോയ നാലുവര്‍ഷത്തെക്കുറിച്ചും രോഗം തന്നിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും താരം സംസാരിച്ചത്.

2022 ലാണ് സാമന്തയ്ക്ക് മയോസൈറ്റിസ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അഭിനയത്തില്‍ നിന്ന് താത്കാലികമായി ഇടവേളയെടുക്കുകയായിരുന്നു. മുന്‍പ് ക്രമമായ വര്‍ക്കൗട്ടുകളിലൂടെയും ജീവിത രീതിയിലൂടെയുമാണ് താന്‍ ആത്മവിശ്വാസം കെട്ടിപ്പടുത്തിരുന്നതെന്നും എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ രോഗബാധ ജീവിതത്തിന്റെ താളം തെറ്റിക്കുകയും സ്വന്തം വ്യക്തിത്വം പോലും നഷ്ടമാകുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തുവെന്ന് സാമന്ത വ്യക്തമാക്കുന്നു.

തുടക്കത്തില്‍ എന്തുകൊണ്ട് എനിക്ക് ഈ രോഗം വന്നു എന്ന് ചിന്തിച്ചിരുന്നെങ്കിലും, ഇതില്‍ നിന്നും എന്തോ പഠിക്കാനുണ്ട് എന്ന തിരിച്ചറിവിലേക്ക് എത്താന്‍ സമയമെടുത്തു. അതിജീവനശേഷി, വിശ്വാസം, പ്രതീക്ഷ എന്നീ പ്രധാന ഗുണങ്ങളാണ് രോഗം തന്നെ പഠിപ്പിച്ചതെന്നും, ഇതൊരു ദുരനുഭവമായിരുന്നെങ്കിലും ജീവിതത്തില്‍ വിലമതിക്കാനാവാത്ത പാഠങ്ങളാണ് സമ്മാനിച്ചതെന്നും നടി കൂട്ടിച്ചേര്‍ത്തു.

ശരീരത്തിന്റെ പ്രതിരോധശേഷി മസിലുകളെത്തന്നെ ആക്രമിക്കുന്ന അവസ്ഥയാണ് മയോസൈറ്റിസ്. ശരീരത്തിലാകെ കഠിനമായ വീക്കവും വേദനയും ക്ഷീണവും അനുഭവപ്പെടുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. പ്രധാനമായും കൈകള്‍, തോള്‍ഭാഗം, കാലുകള്‍, അരഭാഗം, അടിവയര്‍, നട്ടെല്ല് എന്നിവടങ്ങളിലെ മസിലുകളെയാണ് രോഗം ബാധിക്കുന്നത്.

ചിലരില്‍ കണ്ണുകള്‍, ഡയഫ്രം, ഈസോഫാഗസ് എന്നിവിടങ്ങളിലെ മസില്‍ ക്ഷയത്തിനും ഇത് കാരണമായേക്കാം. ഇരിക്കാനും നില്‍ക്കാനും തല ഉയര്‍ത്തിപ്പിടിക്കാനും ഉള്ള ബുദ്ധിമുട്ടുകള്‍ ഇതിന്റെ ലക്ഷണങ്ങളാണ്. ഈ രോഗത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍, ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയും മസിലുകളെ ശക്തിപ്പെടുത്താനുള്ള വ്യായാമങ്ങളുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam