ടെറസില്‍ കാര്‍ പാര്‍ക്കിംഗ്! മോഷ്ടാക്കള്‍ കണ്ണ് വെച്ച എസ്യുവി ക്രെയിനില്‍ തൂക്കി ഒന്നാം നിലയിലെത്തിച്ച് പ്രവാസി

SEPTEMBER 7, 2026, 8:25 PM

പാട്‌ന: പുതുതായി വാങ്ങിയ എസ്യുവി മോഷ്ടാക്കള്‍ കൊണ്ടുപോകുന്നത് തടയാന്‍ അസാധാരണവും വിചിത്രവുമായ വഴി കണ്ടുപിടിച്ച് ഒരു പ്രവാസി. ബിഹാറിലെ ഗോപാല്‍ഗഞ്ചിലാണ് സംഭവം. സ്വന്തം വീടിന്റെ രണ്ടാം നിലയിലെ ടെറസിലേക്ക് ക്രെയിന്‍ ഉപയോഗിച്ച് എസ്യുവി ഉയര്‍ന്ന നിലയില്‍ പാര്‍ക്ക് ചെയ്താണ് ഉടമ വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

ഇസ്രയേലില്‍ ജോലി ചെയ്യുന്ന മനോജ് യാദവ് എന്നയാളുടേതാണ് ഈ മഹീന്ദ്ര സ്‌കോര്‍പിയോ വാഹനം. പുത്തന്‍ എസ്യുവി കൂറ്റന്‍ ക്രെയിനില്‍ തൂങ്ങിയാടി വീടിന്റെ ടെറസിലേക്ക് ശ്രദ്ധയോടെ ഉയര്‍ത്തി വെക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് വാഹനം സുരക്ഷിതമായി നോക്കി നടത്താന്‍ ഉടമ ഒരു ഡ്രൈവറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ ഡ്രൈവര്‍ ജോലി ഉപേക്ഷിക്കുകയും വാഹനത്തിന്റെ സുരക്ഷയില്‍ ആശങ്ക അറിയിക്കുകയും ചെയ്തു. തൊട്ടടുത്തൊന്നും പൂര്‍ണ്ണമായും അടച്ചുറപ്പുള്ള ഗാരേജ് സൗകര്യം ഇല്ലാത്തതിനാലും മോഷ്ടാക്കള്‍ വാഹനം കടത്തിക്കൊണ്ടുപോകുമോ എന്ന് ഭയന്നതിനാലും കുടുംബം വേറിട്ടൊരു വഴി ആലോചിക്കുകയായിരുന്നു.


തുടര്‍ന്ന് ക്രെയിന്‍ വരുത്തുകയും വാഹനം സുരക്ഷിതമായി ഉയര്‍ത്തി വീടിന്റെ ഒന്നാം നിലയുടെ മുകളിലെ ടെറസിലേക്ക് ഉറപ്പിക്കുകയും ചെയ്തു. സാധാരണ ഗതിയില്‍ ആര്‍ക്കും എത്തിപ്പെടാന്‍ സാധിക്കാത്ത ഇടത്തേക്ക് വാഹനം മാറ്റിയതോടെ മോഷണ ഭയം ഒഴിവാക്കാമെന്നാണ് കുടുംബത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ കാര്‍ മോഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ ഇനി ഏത് മോഷ്ടാവാണ് ക്രെയിനുമായി വരിക എന്ന രീതിയിലുള്ള രസകരമായ കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

അതേസമയം ഇത്രയും ഭാരമേറിയ വാഹനം വീടിന്റെ ടെറസില്‍ സൂക്ഷിക്കുന്നത് കെട്ടിടത്തിന്റെ സുരക്ഷയെ ബാധിക്കുമോ എന്ന ആശങ്കയും ചിലര്‍ പങ്കുവെക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam